3 March 2026, Tuesday

Related news

February 1, 2026
January 31, 2026
January 23, 2026
January 23, 2026
January 19, 2026
January 10, 2026
December 30, 2025
December 24, 2025
December 6, 2025
December 3, 2025

മകനെ ഐഎസ്ഐഎസിൽ ചേരാൻ നിരന്തരം പ്രേരിപ്പിച്ചു; മാതാവിനും രണ്ടാനച്ഛനുമെതിരെ യുഎപിഎ ചുമത്തി കേസെടുത്ത് പൊലീസ്

Janayugom Webdesk
തിരുവനന്തപുരം
November 19, 2025 10:45 am

മകനെ നിരോധിത ഭീകരസംഘടനയായ ഐഎസ്ഐഎസിൽ ചേരാൻ നിരന്തരം പ്രേരിപ്പിക്കുന്നു എന്ന ബന്ധുക്കളുടെ പരാതിയില്‍ മാതാവിനും രണ്ടാനച്ഛനുമെതിരെ യുഎപിഎ ചുമത്തി കേസെടുത്ത് പൊലീസ്. 

രണ്ടാനച്ഛനായ വെമ്പായം സ്വദേശി പത്തനംതിട്ട സ്വദേശിയായ മാതാവിനെ വിവാഹം കഴിച്ച ശേഷം മതം മാറ്റിയിരുന്നു. വിവാഹശേഷം പതിനാറുകാരമായ കുട്ടിയും മാതാവും രണ്ടാനച്ഛനും യുകെയിലേക്ക് പോയി. തുടര്‍ന്ന് ഇയാള്‍ യുവതിയുടെ ആദ്യ വിവാഹത്തിലെ മകനെ ഐഎസിൽ ചേരാൻ നിരന്തരം പ്രേരിപ്പിക്കുകയും ഇസ്‌ലാമിക് സ്റ്റേറ്റിൽ ചേരാൻ ആഹ്വാനംചെയ്യുന്ന വീഡിയോദൃശ്യങ്ങൾ കാട്ടി കുട്ടിയെ സമ്മതിപ്പിക്കുകയുമായിരുന്നു.

യുകെയിൽ നിന്ന് നാട്ടിലെത്തിയ ഇവർ കുട്ടിയെ ആറ്റിങ്ങൽ പരിധിയിലുള്ള മതപാഠശാലയിൽ ചേർത്തു. എന്നാല്‍ കുട്ടിയുടെ സ്വഭാവത്തിലെ കാര്യമായ മാറ്റങ്ങള്‍ ശ്രദ്ധിച്ച മതപാഠശാലാ അധികൃതർ മാതാവിന്റെ ബന്ധുക്കളെ വിവരമറിയിക്കുകയായിരുന്നു. പിന്നാലെയാണ് ബന്ധുകള്‍ പൊലീസില്‍ വിവരമറിയിച്ചത്. അന്വേഷണത്തിലാണ് കുട്ടിയെ ഐഎസിൽ ചേരാൻ പ്രേരിപ്പിച്ചതായി കണ്ടെത്തിയത്. സംഭവത്തിൽ എൻഐഎയും വിവരശേഖരണം ആരംഭിച്ചു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.