വിവാഹം കാലക്രമേണ വികസിച്ച് വന്ന സങ്കല്പമാണെന്നു സുപ്രീംകോടതി. പാരമ്പര്യങ്ങളെ പൊളിച്ച് കൊണ്ട് വന്നതാണ് ഭരണഘടനയെന്നും ആ ഭരണഘടനക്ക് കീഴില്‍ വിവാഹം കഴിക്കാന്‍ അവകാശമില്ലെന്ന് പറയാന്‍ സാധിക്കില്ലെന്നും കോടതി.സ്വവര്‍ഗ വിവാഹത്തിന് നിയമസാധുത നല്‍കണമെന്ന ഹര്‍ജികള്‍ പരിഗണിക്കവേയായിരുന്നു സുപ്രീംകോടതിയുടെ പരാമര്‍ശം.
ചീഫ് ജസ്റ്റീസ് ഡി വൈ ചന്ദ്രചൂഢ്,ജസ്റ്റിസുമാരായ സഞ്ജയ് കിഷന്‍ കൗള്‍,എസ്. രവീന്ദ്രഭട്ട്,ഹിമ കോഹ് ലി,പി എസ് നരസിംഹ എന്നിവരടങ്ങുന്ന ബെഞ്ചാണ് കേസ് പരിഗണിക്കുന്നത്. ഇന്ത്യന്‍ ഭരണഘടന പാരമ്പര്യത്തെ പൊളിക്കുന്നതാണ്. പാരമ്പര്യങ്ങളെതിരുത്തിക്കുറിച്ചത് കൊണ്ടാണ് ഭരണഘടനയില്‍ ആര്‍ട്ടിക്കിള്‍14ഉം, 15ഉം,17ഉം ഉള്‍പ്പെടുത്തിയത്.നിയമത്തിന് മുന്നില്‍ തുല്യത ഉറപ്പുവരുത്തുന്നതാണ് ആര്‍ട്ടിക്കിള്‍ 14.മതം,ജാതി ലിംഗം,ജനനസ്ഥലം എന്നിവയെ മുന്‍നിര്‍ത്തിയുള്ള വിവേചനം ആര്‍ട്ടിക്കിലഞ് 15ഉം അയിത്തം ഇല്ലാതാക്കുന്നത് ആര്‍ട്ടിക്കില്‍ 17മാണ് ജസ്റ്റീസ് ഭട്ട് അഭിപ്രായപ്പെട്ടു.
വിവാഹത്തിന് ഭരണഘടനാപരമായ സംരക്ഷണത്തിന് അര്‍ഹതയുണ്ട്. പാരമ്പര്യത്തെ മാറ്റി മറിച്ച ഭരണഘടനയ്ക്ക് കീഴില്‍ വിവാഹം കഴിക്കാന്‍ അവകാശമില്ലെന്ന് പറയാന്‍ സാധിക്കില്ല. വിവാഹങ്ങള്‍ നിയന്ത്രിക്കുന്നതിന് രാഷ്ട്രത്തിന് താല്‍പര്യമുണ്ടെന്നത് നിഷേധിക്കാനാവില്ലകോടതി നിരീക്ഷിച്ചു .സ്വവര്‍ഗ വിവാഹം നിയമവിധേയമാക്കുന്നതിനെതിരെ കേന്ദ്രത്തിന്റേതടക്കം നിരവധി ഹരജികളാണ് കോടതിക്ക് മുന്നിലുള്ളത്.
English Summary:
Constitution is formed by changing traditions: Supreme Court
You may also like this video:
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.