22 December 2024, Sunday
KSFE Galaxy Chits Banner 2

Related news

December 22, 2024
December 21, 2024
December 21, 2024
December 21, 2024
December 20, 2024
December 20, 2024
December 20, 2024
December 20, 2024
December 20, 2024
December 20, 2024

ഭരണഘടനയെ അപമാനിച്ചില്ല, രാജി ധാർമികത ഉയർത്തി:സജിചെറിയാന്‍

Janayugom Webdesk
July 19, 2022 11:51 am

ഭരണഘടനാ വിരുദ്ധ പ്രസംഗത്തിൽ നിയമസഭയിൽ വിശദീകരണവുമായി സജി ചെറിയാൻ എംഎൽഎ. മല്ലപ്പള്ളിയിൽ നടത്തിയ പ്രസംഗം വളച്ചൊടിച്ചു. ഭരണഘടനാ മൂല്യങ്ങൾ ഉയർത്തിപ്പിടിക്കുന്ന പൊതു പ്രവർത്തകനാണ് താൻ. ഭരണഘടനയെ സംരക്ഷിക്കണം എന്നാണ് നിലപാട്. ഭരണഘടനാ മൂല്യങ്ങൾക്ക് ശാക്തീകരണം ആവശ്യമാണ്. അതാണ് സൂചിപ്പിച്ചത്. ഭരണഘടനക്കെതിരെ പറഞ്ഞിട്ടില്ല. അപമാനിക്കൽ ഉദ്ദേശിച്ചിട്ടേ ഇല്ലെന്നും സജി ചെറിയാൻ പറഞ്ഞു. ഭരണഘടനയുടെ ആമുഖം വായിച്ചാണ് സജി ചെറിയാൻ വിശദീകരണം നടത്തിയത്. അംബേദ്‌കറെ പ്രസംഗത്തില്‍ അപമാനിച്ചിട്ടില്ല.

വിശ്വാസത്തെ ചോദ്യം ചെയ്യുന്നതിലും പറയാത്ത കാര്യം പറഞ്ഞെന്ന് പറയുന്നതിലും ദുഖം ഉണ്ട്. അതിയായ ദുഃഖം രേഖപെടുത്തുന്നുവെന്നും സജി ചെറിയാൻ പറഞ്ഞു. ധാർമ്മികത ഉയർത്തിപ്പിടിച്ചായിരുന്നു തന്‍റെ രാജിയെന്നും സജി ചെറിയാൻ വിശദീകരിച്ചു. ഉള്ളവരും ഇല്ലാത്തവരും തമ്മിലെ അന്തരം കൂടുന്നത് പറഞ്ഞു. മൗലിക അവകാശങ്ങളെ കുറിച്ചുള്ള പരാമർശങ്ങൾ പ്രസംഗത്തിലുണ്ട്. മൗലിക അവകാശങ്ങൾ സംരക്ഷിക്കണമെന്നായിരുന്നു ഉള്ളടക്കം. സ്വതന്ത്ര ഭാരതത്തിൽ ഭരണഘടനാ തത്വങ്ങൾ പാലിക്കന്നതിൽ പ്രശ്നങ്ങൾ ചൂണ്ടിക്കാട്ടി. 

ഭരണഘടന ഉയർത്തിപിടിക്കുന്ന തത്വങ്ങൾ നേരിടുന്ന വെല്ലുവിളികൾ ഉന്നയിച്ചു. താൻ നിർവഹിച്ചത് പൊതു പ്രവർത്തകന്‍റെ കടമയാണ്. പറഞ്ഞതെല്ലാം തെറ്റായി വ്യാഖ്യാനിക്കപ്പെട്ടതിൽ ഖേദം സഭയിൽ പ്രകടിപ്പിക്കുന്നുവെന്നും സജി ചെറിയാൻ പറഞ്ഞു. മുഖ്യമന്ത്രിയും പാർട്ടിയും ഉയർത്തിപ്പിടിക്കുന്നത് ഉന്നതമായ ധാർമ്മിക ബോധം ആണ്. അതാണ് താനും ഉയർത്തിപ്പിടിച്ചത്. 43 വർഷം പലവിധ പ്രതിസന്ധികൾ ഉണ്ടായിട്ടുണ്ട്. എത്ര ആക്രമണം നേരിട്ടാലും ജനങ്ങൾക്ക് ഒപ്പം നിൽക്കും. പ്രസ്ഥാനത്തിന്‍റെ നിലപാടിനൊപ്പമായിരുന്നു എന്നും താനെന്നും സജി ചെറിയാൻ നിയമസഭയിൽ വിശദീകരിച്ചു. പിണറായി സർക്കാരിന്‍റെ ജന ക്ഷേമ പ്രവർത്തനം തകർക്കാൻ ശ്രമം നടക്കുന്നുവെന്നും സജി ചെറിയാൻ വിശദീകരണത്തിൽ പറയുന്നു. ചട്ടം 64 അനുസരിച്ചാണ് സജി ചെറിയാൻ വ്യക്തിപരമായ വിശദീകരണം സഭയിൽ നടത്തിയത്

Eng­lish Summary:Constitution was not insult­ed, Raji raised morale: Sajicherian

You may also like this video:

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.