22 January 2026, Thursday

Related news

January 16, 2026
January 14, 2026
January 11, 2026
January 9, 2026
January 7, 2026
January 5, 2026
January 4, 2026
December 30, 2025
December 28, 2025
December 27, 2025

ക്ഷേമനിധി ആനുകൂല്യ നിഷേധങ്ങള്‍ക്കെതിരെ നിര്‍മ്മാണ തൊഴിലാളികള്‍ പ്രക്ഷോഭത്തിന്

Janayugom Webdesk
പാലക്കാട്
October 20, 2023 6:48 pm

നിർമാണ തൊഴിലാളി ക്ഷേമനിധി ബോർഡിൽ അംശാദായം നിക്ഷേപിച്ചവർക്ക് ആനുകൂല്യങ്ങൾ നിഷേധിക്കുന്നത് അവസാനിപ്പിക്കണമെന്ന് കേരള കൺസ്ട്രക്ഷൻ വർക്കേഴ്സ് ഫെഡറേഷൻ സംസ്ഥാനാകമ്മിറ്റി ആവശ്യപ്പെട്ടു.

പെൻഷൻ ഉൾപ്പെടെ ലഭിക്കാനുള്ള കുടിശ്ശിക ലഭിക്കുന്നതിനു ശക്തമായ പ്രക്ഷോഭത്തിലേക്ക് നീങ്ങുവാൻ യോഗം തീരുമാനിച്ചു. തൊഴിലാളികളുടെ പെൻഷൻ ഉൾപ്പെടെയുള്ള സാമ്പത്തിക ആനുകൂല്യങ്ങൾ കൃത്യതയോടെ നൽകുന്ന ഉത്തരവാദിത്തം സർക്കാരും, ബോർഡധികൃതരും വഹിക്കണമെന്നും സംസ്ഥാന കമ്മിറ്റി അഭിപ്രായപ്പെട്ടു. പത്തു മാസമായി പെൻഷനും വർഷങ്ങളായി ലഭിക്കേണ്ട സാമ്പത്തികനുകൂല്യങ്ങളും ലഭിക്കാതെ കെട്ടിട്ടനിർമാണ തൊഴിലാളികൾ സമരത്തിലാണ്. അംശാദയവും, സെസ്സ് പിരിവിലും സമയോചിതമായി പിരിക്കുന്നതിൽ വീഴ്ച്ച വരുതുന്നതിലൂടെ ക്ഷേമനിധി പ്രവർത്തനം തൊഴിലാളികളുടെ ക്ഷേമപ്രവർത്തങ്ങൾക്ക് ബുദ്ധിമുണ്ടുട്ടാക്കുന്നുവെന്നും യോഗം വിലയിരുത്തി. 

ഫെഡറേഷൻ പ്രസിഡന്റ് കെപി ശങ്കർദാസ് അധ്യക്ഷത വഹിച്ചു. തിരുവനന്തപുരം എം സുജനപ്രിയൻ സ്മാരകത്തിൽ കൂടിയ കമ്മിറ്റിയിൽ ജനറൽ സെക്രട്ടറി വിജയൻ കുനിശ്ശേരി പ്രവർത്തന റിപ്പോർട്ട് അവതരിപ്പിച്ചു. ക്ഷേമനിധി ബോർഡ് മെമ്പർ സിപി മുരളി, കെ വി. കൃഷ്ണൻ, കെസി ജയപാലൻ, ഡി അരവിന്ദൻ, ചെങ്കറ സുരേന്ദ്രൻ, പി ശിവദാസ്, സി വി ശശി, ടി ശ്രീകുമാർ, പേട്ട രവി, കെടി പ്രമോദ്, എം റസാഖ്, സി. സുന്ദരൻ, മോഹൻദാസ്, തങ്കമണി വാസുദേവൻ, ബിജു ഉണ്ണിത്താൻ, കെ ദാമോദരൻ, പി ചിന്നക്കുട്ടൻ എന്നിവർ സംസാരിച്ചു. ഒക്ടോബർ 31 എഐടിയുസി ദിനാചരണവും, ഗുരുദാസ് ദാസ് ദാസ് ഗുപ്ത അനുസ്മരവും സമുചിതമായി ആചരിക്കുന്നതിനും യോഗം തീരുമാനിച്ചു. 

Eng­lish Sum­ma­ry: Con­struc­tion work­ers protest against denial of wel­fare benefits

You may also like this video

Kerala State - Students Savings Scheme

TOP NEWS

January 22, 2026
January 22, 2026
January 22, 2026
January 22, 2026
January 22, 2026
January 22, 2026

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.