അന്യായമായി നിഷേധിച്ച ഹെൽത്ത് ഇൻഷുറൻസ് തുക പലിശ സഹിതം നൽകുവാൻ ഉപഭോക്തൃ കോടതി വിധി. മുഹമ്മ ഒതളശ്ശേരിയിൽ എസ് ബീനയുടെ പരാതിയിലാണ് നാഷണൽ ഇൻഷുറൻസ് കമ്പിനിക്കെതിരെ കോടതിയുടെ നടപടി. 2023ൽ ബീനയുടെ ഭർത്താവ് സത്യരത്തിനത്തിന് മൂക്കിൽ ദശ വളർന്നതിനെ തുടർന്ന് കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ ശാസ്ത്രക്രീയക്ക് വിധേയനായിരുന്ന. ഈ ചികിത്സക്കായി 2,50,491 രൂപയാണ് ചിലവായത്. എന്നാൽ പല വ്യവസ്ഥകൾ പറഞ്ഞു 1,05,370 രൂപ മാത്രമാണ് ഇൻഷുറൻസ് കമ്പിനി നൽകിയത്. ഇതിനെതിരെയാണ് സത്യരത്തിനം, ബീന ദമ്പതികൾ ആലപ്പുഴ ഉപഭോക്തൃ കോടതിയെ സമീപിച്ചത്. അർഹതപ്പെട്ട ഇൻഷുറൻസ് തുക കമ്പിനി അന്യായമായി തടഞ്ഞു വെച്ചു എന്ന് കണ്ടെത്തിയ കോടതി ഹർജിക്കാരിക്ക് അർഹതപ്പെട്ട ഇൻഷുറൻസ് തുകയുടെ ബാക്കിയായ 1,45,121 രൂപ ഹർജി തീയതി മുതൽ ഒൻപത് ശതമാനം പലിശ സഹിതം തിരികെ നൽകുവാനും സേവന വീഴ്ചക്ക് 25000 രൂപ നഷ്ട്ടപരിഹാരവും 2000 രൂപ കോടതി ചിലവും ഉള്‍പ്പെടെ നൽകുവാനും ആലപ്പുഴ ഉപഭോക്തൃ കോടതി പ്രസിഡന്റ് ഷോളി പി ബി, മെമ്പർ സി കെ ലേഖമ്മ എന്നിവർ ഉത്തരവിട്ടു. ഹർജിക്കാരിക്ക് വേണ്ടി അഭിഭാഷകരായ ജയൻ സി ദാസ്, ഷിഹാസ് എസ് , ഇർഫാൻ എൻ, ആര്യ ദേവസ്യ, അനുഗ്രഹ സി ഡി എന്നിവർ ഹാജരായി.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.