21 January 2026, Wednesday

Related news

September 22, 2025
September 7, 2025
September 4, 2025
September 2, 2025
August 31, 2025
August 24, 2025
August 1, 2025
August 21, 2024
September 3, 2023
August 28, 2023

കൺസ്യൂമർഫെഡ് ഓണം സഹകരണ വിപണിക്ക് ജില്ലയിൽ തുടക്കമായി

Janayugom Webdesk
തൊടുപുഴ
August 31, 2025 9:20 pm

കൺസ്യൂമർഫെഡ് ഓണം സഹകരണ വിപണിക്ക് ജില്ലയിൽ തുടക്കമായി. സെപ്തംബർ നാല് വരെ കൺസ്യൂമർഫെഡിലെ എട്ട് ത്രിവേണി ഔട്ലെറ്റുകളും സഹകരണ സംഘങ്ങൾ വഴി നടത്തുന്ന 84 ഓണച്ചന്തകളും ഉൾപ്പെടെ 100 ഓണവിപണികളാണ് പ്രവർത്തിക്കുന്നത്. നെടുങ്കണ്ടം, തൂക്കുപാലം, ഏലപ്പാറ, ചെറുതോണി, ഇരുമ്പുപാലം, തൊടുപുഴ, പുറപ്പുഴ, കരിമണ്ണൂർ എന്നിവിടങ്ങിലാണ് ഓണം വിപണി പ്രവർത്തിക്കുന്ന ത്രിവേണി ഔട്ട്ലെറ്റുകൾ. രാവിലെ 9.30 മുതൽ വൈകിട്ട് 7.30 വരെയാണ് പ്രവൃത്തി സമയം. ഔട്ട്ലെറ്റുകളിലും, സഹകരണ വിപണികളിലും സബ്സിഡി നിരക്കിൽ 13 ഇനങ്ങളാണ് വിൽക്കുന്നത്.

 

സബ്സിഡി ഇതര സാധനങ്ങൾക്ക് പൊതുവിപണിയിൽ ഉള്ളതിനേക്കാൾ 10 ശതമാനം മുതൽ 50 ശതമാനംവരെ വിലക്കുറവിലാണ് വിൽപ്പന. തൊടുപുഴ നഗത്തിലെ ത്രിവേണി ഔട്ട്ലെറ്റ് മുതക്കോടം റൂട്ടിൽ മാവിൻചുവട് അത്തിക്കൽ ബിൽഡിംഗിലാണ് പ്രവർത്തനം. ഓണം സഹകരണ വിപണിയുടെ ജില്ലാതല ഉദ്ഘാടനം കട്ടപ്പന വെള്ളയാംകുടിയിൽ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് രാരിച്ചൻ നീറണാംകുന്നേൽ നിർവഹിച്ചു. സഹകരണ ബാങ്ക് പ്രസിഡന്റ് ജോയി വെട്ടിക്കുഴി അദ്ധ്യക്ഷത വഹിച്ചു. കൺസ്യൂമർ ഫെഡ് വില വിവരം ഇനം, ഒരു കാർഡിന് അനുവദിച്ച അളവ്, സബ് സിഡി നിരക്ക്. പൊതുവിപണി വില ( എല്ലാം കിലോയ്ക്ക്) എന്ന ക്രമത്തിൽ) ജയഅരി 8 33 46 കുറുവ അരി 8 33 46 കുത്തരി 8 33 51 പച്ചരി 2 29 42 പഞ്ചസാര 1 34.65 45.50 ചെറുപയർ 1 90 127.50 വൻകടല 1 65 110 ഉഴുന്ന് 1 90 126 വൻപയർ 1 70 99 തുവരപരിപ്പ് 1 93 130 മുളക് 1 115.50 176 മല്ലി.500 40. 95 59 വെളിച്ചെണ്ണ 1 339 420

Kerala State - Students Savings Scheme

TOP NEWS

January 21, 2026
January 21, 2026
January 21, 2026
January 21, 2026
January 21, 2026
January 21, 2026

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.