പഞ്ചാബിൽ മൊഹാലിയിലെ ഒരു ഓട്ടോമോട്ടീവ് പാർട്സ് സ്ഥാപനത്തിൽ ആയിരക്കണക്കിന് കരാർ തൊഴിലാളികൾ യൂണിയൻ രജിസ്റ്റർ ചെയ്യുന്നതിനായി പോരാട്ടത്തിൽ. തങ്ങളുടെ ആവശ്യങ്ങൾ അനുവദിച്ചില്ലെങ്കിൽ ഹൈവേകൾ ഉപരോധിക്കുമെന്ന് അവർ മുന്നറിയിപ്പു നൽകി.മൊഹാലിയിലെ ബസ്മയിൽ ആഗോള ഭീമനായ ഫ്രോയിഡൻബർഗിന്റെ ഓട്ടോമോട്ടീവ് പാർട്സ് നിർമ്മാണ യൂണിറ്റിലെ കരാർ തൊഴിലാളികൾ കഴിഞ്ഞ ഓഗസ്റ്റ് മുതൽ സമരത്തിലാണ്. കരാർ വ്യവസ്ഥക്കെതിരെ ഡിസംബർ 14 മുതൽ മൊഹാലി ലേബർ ഓഫീസിന് മുമ്പിൽ തൊഴിലാളികൾ റിലേ പ്രകടനം നടത്തിവരികയാണ്. ആയിരത്തിലധികം തൊഴിലാളികൾ ജോലിചെയ്യുന്ന യൂണിറ്റിൽ സ്ഥിരം തൊഴിലാളികളുടെ എണ്ണം നൂറോളം മാത്രമാണ്. മാനേജ്മെന്റും തൊഴിൽ വകുപ്പും ഒത്തുകളിക്കുന്നതു കാരണം യൂണിയന്റെ രജിസ്ട്രേഷൻ വൈകുന്നതിനാലാണ് ഹെെവേ ഉപരോധത്തിന് നിർബന്ധിതരായതെന്ന് തൊഴിലാളികൾ പറഞ്ഞു.
സ്ഥിരം തൊഴിലാളികളെ പ്രതിനിധീകരിച്ച് നിലവിലുള്ള യൂണിയൻ മാനേജുമെന്റുമായുള്ള കരാറിൽ, കരാർ തൊഴിലാളികളുമായി ബന്ധപ്പെട്ട കാര്യങ്ങൾ ഏറ്റെടുക്കേണ്ടതില്ലെന്ന നിലപാടാണെടുത്തത്. തുടർന്ന് കഴിഞ്ഞ ഓഗസ്റ്റിൽ കരാർ തൊഴിലാളികളുടെ യൂണിയൻ രജിസ്റ്റർ ചെയ്യുന്നതിനായി തൊഴിൽ വകുപ്പിൽ അപേക്ഷ നൽകി. തുടർന്ന് നവംബറിൽ കരാർ തൊഴിലാളികളെ ഒഴിവാക്കാൻ കമ്പനി അടച്ചിട്ടു. തുടർന്നാണ് ഫ്രോയിഡൻബെർഗ് മസ്ദൂർ യൂണിയന്റെ നേതൃത്വത്തിൽ പ്രതിഷേധ സമരം തുടങ്ങിയത്. ജനുവരി ഒമ്പതിന് നടക്കുന്ന കൺവെൻഷനിൽ ഹൈവേകൾ എപ്പോൾ തടയുമെന്ന് തീരുമാനിക്കുമെന്ന് ഫ്രോയിഡൻബെർഗ് ഓട്ടോമൊബൈൽ ഇൻഡസ്ട്രി കോൺട്രാക്ട് വർക്കേഴ്സ് യൂണിയനിലെ (എഐസിഡബ്ല്യുയു) ശ്യാം പറഞ്ഞു.
english summary; Contract workers strike for union in Mohali
you may also like this video;
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.