17 November 2024, Sunday
KSFE Galaxy Chits Banner 2

Related news

September 6, 2024
February 22, 2024
January 14, 2024
January 12, 2024
January 10, 2024
November 1, 2023
August 12, 2023
April 27, 2023
March 11, 2023
July 22, 2022

പങ്കാളിത്ത പെന്‍ഷന്‍ പിന്‍വലിച്ച് സ്ഥലമാറ്റം ഓണ്‍ലൈന്‍വഴി ആക്കണം: കെജിഒഎഫ്

Janayugom Webdesk
പാലക്കാട്
January 14, 2024 7:27 pm

പങ്കാളിത്ത പെന്‍ഷന്‍ പിന്‍വലിച്ച് സ്ഥലമാറ്റം ഓണ്‍ലൈന്‍വഴി ആക്കണമെന്ന് മൂന്നു ദിവസം നീണ്ടു നിന്ന കെജിഒഎഫ് സംസ്ഥാന സമ്മേളനം അംഗീകരിച്ച പ്രമേയത്തില്‍ ആവശ്യപ്പെട്ടു. പാലക്കാട് സൂര്യ രശ്മി കണ്‍വന്‍ഷന്‍ സെന്ററില്‍ സമാപിച്ച സംസ്ഥാന സമ്മേളനം വിവധ ആവശ്യങ്ങള്‍ കൂടി ഉന്നയിച്ചു.

2013 ഏപ്രില്‍ 1 മുതല്‍ സര്‍വീസില്‍ പ്രവേശിച്ച ജീവനക്കാര്‍ക്ക് അടിച്ചേല്‍പ്പിക്കപ്പെട്ട പങ്കാളിത്ത പെന്‍ഷന്‍ പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ട് നിരവധി പോരാട്ടങ്ങളാണ് ഇതുവരെ നടന്നത്.രാജ്യത്തെ വിവിധ സംസ്ഥാനങ്ങള്‍ പങ്കാളിത്ത പെന്‍ഷനില്‍ നിന്നും പിന്നോട്ടു പോയിക്കൊണ്ടിരിക്കുകയാണ്. പങ്കാളിത്ത പെന്‍ഷന്‍ പിന്‍വലിക്കുന്നതിനു നിയമപരമായ തടസ്സമില്ല എന്ന പുനപരിശോധന കമ്മിറ്റി റിപ്പോര്‍ട്ട് വന്നിരിക്കുന്ന ഈ സാഹചര്യത്തിലും പങ്കാളിത്ത പെന്‍ഷന്‍ പിന്‍വലിക്കുവാന്‍ സര്‍ക്കാര്‍ തയ്യാറാവാത്തത് അങ്ങേയറ്റം പ്രതിഷേധമാണ്.ഈ സാഹചര്യത്തില്‍ പങ്കാളിത്ത പെന്‍ഷന്‍ കൈവലിക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് സമാന സംഘടനകളുടെയും ചേര്‍ത്തുപിടിച്ച് യോജിച്ച പ്രക്ഷോഭത്തിന് കെജിഓഎഫ് നിര്‍ബന്ധിതമാകുമെന്ന സംസ്ഥാന സമ്മേളനം ആവശ്യപ്പെട്ടു.

പന്ത്രണ്ടാം ശമ്പള പരിഷ്‌കരണ നടപടികള്‍ ആരംഭിക്കമെന്നും സേവനങ്ങളുടെ ഗുണനിലവാരം മെച്ചപ്പെടുത്തുവാന്‍ കരാര്‍ കാഷ്വല്‍ നിയമനങ്ങള്‍ അവസാനിപ്പിക്കണമെന്നും സമ്മേളനം സംസ്ഥാന സര്‍ക്കാരിനോട് ആവശ്യപ്പെട്ടു.

ഡിഎ കുടിശ്ശിക അനുവദിക്കുക, കരിയര്‍ അഡ്വാന്‍സ്‌മെന്റ് പദ്ധതി എല്ലാ സാങ്കേതിക വിഭാഗം ജീവനക്കാര്‍ക്കും നടപ്പാക്കുക, ഡിപിസി സമ്പ്രദായം അവസാനിപ്പിക്കുക, സ്ഥലമാറ്റം സുതാര്യമാക്കുന്നതിന് ഓണ്‍ലൈന്‍ സംവിധാനത്തോടെ എല്ലാ വകുപ്പുകളിലും നടപ്പിലാക്കുക, ഭരണപരിഷ്‌കാര കമ്മീഷന്‍ ശുപാര്‍ശകള്‍ അംഗീകരിയ്ക്കുക, നടപ്പിലാക്കുക, പെന്‍ഷന്‍ പ്രായം ഏകീകരിക്കുക എന്നീ പ്രമേയങ്ങളും മൂന്നു ദിവസമായി നടന്ന സമ്മേളനം ആവശ്യപ്പെട്ടു.

നവലിബറല്‍ കാലത്തെ സിവില്‍ സര്‍വീസസ് എന്ന വിഷയത്തില്‍ നടന്ന സെമിനാര്‍ കര്‍ഷക ക്ഷേമ വകുപ്പ് മന്ത്രി പി പ്രസാദ് ഉദ്ഘാടനം ചെയ്തു. കെജിഒഎഫ് സംസ്ഥാന വൈസ് പ്രസിഡന്റ് പിഡി കോശി മോഡറേറ്റര്‍ ആയിരുന്നു. എഐഎസ്ജിഇ സി ദേശീയ ജനറല്‍ സെക്രട്ടറി സി ആര്‍ ജോസ് പ്രകാശ് വിഷയാവതരണം നടത്തി. കെജിഒഎഫ് മുന്‍ സംസ്ഥാന ജനറല്‍ സെക്രട്ടറി എസ് വിനോദ് മോഹന്‍, സ്റ്റേറ്റ് സര്‍വീസ് പെന്‍ഷന്‍ കൗണ്‍സില്‍ സംസ്ഥാന വൈസ് പ്രസിഡന്റ് പി എം ദേവദാസ് എന്നിവര്‍ ചര്‍ച്ചയില്‍ പങ്കെടുത്തു. സെക്രട്ടറിയേറ്റ് മെമ്പര്‍ മനു കെ ജി സ്വാഗതവും സി മുകുന്ദകുമാര്‍ നന്ദിയും പറഞ്ഞു. തുടര്‍ന്ന് ചര്‍ച്ചയും ക്രെഡന്‍ഷ്യല്‍ റിപ്പോര്‍ട്ട് അവതരണവും പ്രമേയ അവതരണവും നടന്നു തുടര്‍ന്ന് ഭാരവാഹികളെ തിരഞ്ഞെടുത്തു.

കെജിഒഎഫ് സംസ്ഥാന സമ്മേളനം സമാപിച്ചു

കേരള ഗസറ്റഡ് ഓഫീസേഴ്സ് ഫെഡറേഷൻ (കെജിഒഎഫ്) സംസ്ഥാന ഭാരവാഹികളായി ഡോ. ജെ ഹരികുമാർ (പ്രസിഡന്റ്), എം എസ് റീജ, ഡോ. നൗഫൽ ഇ വി, ഡോ. വി വിക്രാന്ത് (വൈസ് പ്രസിഡന്റ്) ഡോ. വി എം ഹാരിസ് (ജനറൽ സെക്രട്ടറി), പി വിജയകുമാർ, ഡോ. കെ ആർ ബിനു, പ്രശാന്ത് കെ ബി, ബിജുക്കുട്ടി (സെക്രട്ടറി), എം എസ് വിമൽകുമാർ (ഖജാൻജി) എന്നിവരെ തെരഞ്ഞെടുത്തു.

 

ഡോ. സജികുമാർ കെ എസ്, പ്രദീപ് കെ ജി, ഡോ. ഗിരീഷ് യു, ഡോ. വി എം പ്രദീപ്, മനു കെ ജി, ചന്ദ്രബാബു ഇ, പ്രത്യേക ക്ഷണിതാക്കളായ ഹാബി സി കെ, വിവേക് കെ, അനിൽകുമാർ എസ്, ഹരീഷ് ബി എസ് എന്നിവരാണ് സെക്രട്ടേറിയറ്റ് അംഗങ്ങള്‍. ഡോ. സോയ കെ എൽ (പ്രസിഡന്റ്), ഡോ. പ്രിയ പി (സെക്രട്ടറി) എന്നിവരാണ് വനിതാ കമ്മിറ്റി ഭാരവാഹികള്‍.
190 അംഗ സംസ്ഥാന കൗൺസില്‍, 33 അംഗ കമ്മിറ്റി, 15 അംഗ സെക്രട്ടേറിയറ്റ് (നാല് ക്ഷണിതാക്കള്‍) എന്നിവരെയും തെരഞ്ഞെടുത്തു.

Eng­lish Sum­ma­ry: Con­trib­u­to­ry pen­sion to be with­drawn and trans­fer made online: KGOF

You may also like this video

TOP NEWS

November 17, 2024
November 17, 2024
November 17, 2024
November 17, 2024
November 17, 2024
November 16, 2024

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.