22 December 2024, Sunday
KSFE Galaxy Chits Banner 2

Related news

December 2, 2024
November 28, 2024
November 15, 2024
October 29, 2024
October 26, 2024
October 25, 2024
October 25, 2024
October 22, 2024
October 16, 2024
October 12, 2024

റവന്യു മന്ത്രിയുടെ ഓഫീസിലെ കണ്‍ട്രോൾ റൂം ഇന്ന് രാത്രി നിയന്ത്രിക്കുക വനിതാ ജീവനക്കാർ

Janayugom Webdesk
തിരുവനന്തപുരം
August 5, 2022 7:28 pm

റവന്യു മന്ത്രി കെ രാജന്റെ ഓഫീസിൽ ഇരുപത്തി നാലു മണിക്കൂറും പ്രവർത്തിക്കുന്ന കണ്‍ട്രോൾ റൂമിന്റെ ഇന്ന് രാത്രിയിലെ ചുമതല വനിതാ ജീവനക്കാർക്ക് മാത്രമായിരിക്കുമെന്ന് റവന്യൂ വകുപ്പിന്റെ ഓഫീസ് അറിയിച്ചു.
കഴിഞ്ഞ അഞ്ചു ദിവസമായി സെക്രെട്ടറിയേറ്റിലെ റവന്യു മന്ത്രിയുടെ ഓഫീസ് ഇടവേളയില്ലാതെ പ്രവർത്തിച്ചുവരികയാണ്. ജീവനക്കാരെല്ലാം ഷിഫ്റ്റ്‌ അടിസ്ഥാനത്തിലാണ് കണ്‍ട്രോള്‍ റൂമിൽ പ്രവർത്തിക്കുന്നത്. ആറ് വനിതാ ജീവനക്കാരുടെ നിയന്ത്രണത്തിലായിരിക്കും ഇന്ന് കണ്‍ട്രോള്‍ റൂം പ്രവര്‍ത്തിക്കുക.
എത്ര വൈകിയും ദുരന്ത മേഖലകളിൽ നിന്നും ലഭിക്കുന്ന പരാതികളും പരിദേവനങ്ങളും ബന്ധപ്പെട്ട അധികാരികളെ അറിയിച്ചു പരിഹാരം കാണുന്നതിനാണ് ഇത്തരത്തില്‍ ചുമതല നല്‍കിയിരിക്കുന്നതെന്നും ഓഫീസ് അധികൃതര്‍ വ്യക്തമാക്കി.
സംസ്ഥാനത്തെ എല്ലാ താലൂക്ക് എമര്‍ജന്‍സി ഓപ്പറേഷന്‍ സെന്ററുകളും 24 മണിക്കൂറും പ്രവര്‍ത്തന സജ്ജമായിരിക്കണമെന്ന് റവന്യൂ മന്ത്രി ഉദ്യോഗസ്ഥര്‍ക്ക് നേരത്തെ നിര്‍ദ്ദേശം നല്‍കിയിരുന്നു.
ഓരോ 2 മണിക്കൂറിലും സാഹചര്യങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നതിനും മന്ത്രി നിര്‍ദ്ദേശം നല്‍കിയിരുന്നു. ഏത് അടിയന്തര സാഹചര്യത്തിലും സഹായത്തിനായി റവന്യൂ മന്ത്രിയുടെ തിരുവനന്തപുരത്തെ ഓഫീസില്‍ പ്രവര്‍ത്തനം ആരംഭിച്ച കണ്‍ട്രോള്‍ റൂമിലെ 8078548538 എന്ന നമ്പറില്‍ വിളിക്കാം.

മഴക്കെടുതിയില്‍ വിളിക്കേണ്ട മറ്റ് കൺട്രോൾ റൂം നമ്പറുകള്‍

കൃഷിവകുപ്പ് സംസ്ഥാന തലത്തിലും ജില്ലാ തലത്തിലും കൺട്രോൾ റൂമുകൾ തുറന്നു
സംസ്ഥാനത്തു അടുത്ത ദിനങ്ങളിൽ കനത്ത മഴയും പ്രകൃതിക്ഷോഭവും കണക്കാക്കിയിട്ടുള്ള സാഹചര്യത്തിൽ കൃഷി നാശനഷ്ടങ്ങൾ റിപ്പോർട്ട് ചെയ്യുന്നതിനും ദുരന്ത ലഘൂകരണത്തിനുമായി കൃഷിവകുപ്പ് സംസ്ഥാന തലത്തിലും ജില്ലാ തലത്തിലും കൺട്രോൾ റൂമുകൾ തുറന്നതായി കൃഷിമന്ത്രി അറിയിച്ചു. കർഷകർക്ക് വിവരങ്ങൾ റിപ്പോർട്ട്‌ ചെയ്യുന്നത്തിനായി താഴെപ്പറയുന്ന നമ്പറുകളിൽ ബന്ധപ്പെടാവുന്നതാണ്.

മഴക്കെടുതിയില്‍ വിളിക്കേണ്ട കണ്‍ട്രോള്‍ റൂം നമ്പറുകള്‍

സംസ്ഥാനതല കൺട്രോൾ സെന്റർ — 9495931216 

ജില്ലാതല കൺട്രോൾ സെന്ററുകൾ

തിരുവനന്തപുരം
93 83 47 0 0 86
93 83 47 0 0 92 

കൊല്ലം -
94 47 10 48 55
790 793 50 33

പത്തനംതിട്ട -
94 95 73 41 0 7
94 95 60 69 30 

കോട്ടയം-
9383470704
9383470714

ആലപ്പുഴ -
9496117012
9447400212

എറണാകുളം-
93 83 47 11 50
93 83 47 11 80 

തൃശൂർ -
9446035934
9447614652

പാലക്കാട്-
94 47 35 94 53
94 47 83 93 99

മലപ്പുറം-
9446474275
9895335298

കോഴിക്കോട്-
93 83 47 17 84
9383471779

ഇടുക്കി -
9447124455
9447447705

വയനാട്-
9446367312
9383471912

കണ്ണൂർ-
93 83 47 20 28
94 95 32 69 50 

കാസർഗോഡ് -
9383471969
94 47 0 8 97 66

Eng­lish Sum­ma­ry: The con­trol room of the rev­enue min­is­ter’s office will be manned by women staff tonight

You may like this video also

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.