3 March 2026, Tuesday

Related news

February 28, 2026
February 23, 2026
February 14, 2026
February 10, 2026
February 6, 2026
January 28, 2026
January 18, 2026
January 18, 2026
January 17, 2026
January 17, 2026

കള്ളുഷാപ്പിലെ തര്‍ക്കം; വെട്ടിക്കൊല്ലാന്‍ ശ്രമിച്ച രണ്ടു പേര്‍ പിടിയില്‍

Janayugom Webdesk
തൃശൂര്‍
April 17, 2025 10:43 am

കള്ളുഷാപ്പിലെ തർക്കത്തെ തുടർന്നുള്ള വൈരാഗ്യത്താൽ യുവാവിനെ വെട്ടിക്കൊല്ലാൻ ശ്രമിച്ച കേസിൽ രണ്ടു പേരെപൊലീസ് അറസ്റ്റ് ചെയ്തു. എടത്തിരുത്തി കല്ലുങ്കടവ് സ്വദേശി പട്ടാട്ട് വീട്ടിൽ ഷജീർ (42), വലപ്പാട് മുരിയാംതോട് സ്വദേശി കണ്ണോത്ത് വീട്ടിൽ ഉണ്ണികൃഷ്ണൻ (40) എന്നിവരെയാണ് വലപ്പാട് പൊലീസ് അറസ്റ്റ് ചെയ്തത്. വലപ്പാട് പതിയാശ്ശേരി വീട്ടിൽ ഷിയാസി(47)നെയാണ് പ്രതികള്‍ ആക്രമിച്ചത്. 

ചൊവ്വാഴ്ച വൈകിട്ട് 6.30ഓടെ പുളിക്കകടവ് കള്ള് ഷാപ്പിന് മുന്നിലായിരുന്നു സംഭവം.വാക്കു തർക്കത്തെ തുടർന്ന് ഷാപ്പിന് പുറത്തിറങ്ങിയ ഷിയാസിനെ ഉണ്ണികൃഷ്ണൻ അടിക്കുകയും ഷജീർ വെട്ടുകത്തികൊണ്ട് മുതുകിനു താഴെയും കാൽപാദത്തിന് മുകളിലും വെട്ടുകയും നിലത്ത് വീണ ഷിയാസിനെ കഴുത്തിലും വെട്ടിപ്പരിക്കേല്‍പ്പിക്കുകയായിരുന്നു. ഷജീർ മൂന്ന് അടിപിടി കേസുകളിലും ഉണ്ണികൃഷ്ണൻ രണ്ട് അടിപ്പിടി കേസുകളിലും പ്രതികളാണ്. വലപ്പാട് സബ് ഇൻസ്പെക്ടർമാരായ എബിൻ, സാബു, ആന്റണി ജിമ്പിള്‍, സിപിഒമാരായ ലെനിൻ, പ്രണവ് എന്നിവരാണ് പ്രതികളെ അറസ്റ്റ് ചെയ്തത്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.