ഏകീകൃത കുർബാന തർക്കത്തിൽ എറണാകുളം താന്നിപ്പുഴ സെൻ്റ് ജോസഫ് പള്ളിയിലെ വിശ്വാസികൾ തമ്മില്‍ വാക്കേറ്റം. ഏകീകൃത രീതിയിൽ കുർബാന ചൊല്ലണമെന്ന് നാലോളം പേർ നിലപാട് സ്വീകരിച്ചു. രാവിലെ 6.30ന് തുടങ്ങേണ്ട കുർബാന ഇതോടെ തർക്കത്തിൻ്റെ ഭാഗമായി അലങ്കോലമായി. തുടർന്ന് വാക്കേറ്റത്തിലും വിശ്വാസികൾ തമ്മിൽ കയ്യേറ്റത്തിലേക്കും കടക്കുകയായിരുന്നു.
എന്നാൽ പഴയ രീതിയിൽ കുർബാന മതിയെന്നാണ് ഭൂരിഭാഗം പേരുടെയും നിലപാട്. ഇതോടെ പള്ളിയിൽ നേരിയ സംഘർഷം ഉണ്ടാവുകയായിരുന്നു. വിവരമറിഞ്ഞ് പെരുമ്പാവൂർ പൊലീസ് സ്ഥലത്തെത്തി തുടർനടപടികൾ സ്വീകരിച്ചു. ഒടുവിൽ ഭൂരിപക്ഷം വിശ്വാസികളുടെ അഭിപ്രായ പ്രകാരം, പഴയ രീതിയിൽ ജനാഭിമുഖ കുർബാന നടത്തുകയായിരുന്നു.
എറണാകുളം അങ്കമാലി അതിരൂപതയില്‍ കാലങ്ങളായി നിലനില്‍ക്കുന്ന കുര്‍ബാന തര്‍ക്കം ഒത്തുതീര്‍പ്പാക്കാനായി മാര്‍പ്പാപ്പയുടെ പ്രതിനിധി ആര്‍ച്ച്ബിഷപ്പ് സിറില്‍ വാസില്‍ നേരിട്ടെത്തി പലതലങ്ങളില്‍ ചര്‍ച്ച നടത്തിയെങ്കിലും ഫലം കണ്ടില്ല. ഇതേതുടർന്ന് സഭാ നേതൃത്വത്തിന്‍റെ നിര്‍ദേശ പ്രകാരം അതിരൂപത അപ്പസ്തോലിക് അഡ്മിനിസ്ട്രേറ്റര്‍ ബിഷപ്പ് ബോസ്ക്കോ പുത്തൂര്‍ പ്രത്യേക സര്‍ക്കുലര്‍ പുറത്തിറക്കിയത്. ക്രിസ്തുമസ് ദിനം മുതല്‍ സഭയ്ക്കു കീഴിലെ മുഴുവന്‍ പള്ളികളിലും സിനഡ് തീരുമാനപ്രകാരമുള്ള ഏകീകൃത കുര്‍ബാന അര്‍പ്പിക്കണം എന്നായിരുന്നു നിർദ്ദേശം.
English Summary;Controversy of the Unified Eucharist; Argument again
You may also like this video
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.