
ഡല്‍ഹി ഖജുരാഹോ വന്ദേഭാരത് എക്സ്പ്രസില്‍ ജീവനക്കാര്‍ തമ്മില്‍ കൂട്ടത്തല്ല്. കുടിവെളളം വെക്കുന്നതുമായി ബന്ധപ്പെട്ടാണ് അടി നടന്നത്. ഡൽഹി ഹസ്രത്ത് നിസാമുദ്ദീൻ റെയിൽവേ സ്റ്റേഷനിലാണ് ജീവനക്കാര്‍ തമ്മില്‍ ഏറ്റുമുട്ടലുണ്ടായത്. പിന്നാലെ സംഭവത്തിന്റെ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ വൈറലായി. സംഘർഷത്തിൻ്റെ 60 സെക്കൻഡ് ദൈർഘ്യമുള്ള ദൃശ്യങ്ങളാണ് സമൂഹമാധ്യമത്തിലൂടെ പുറത്തു വന്നു. ഈ വീഡിയോ എക്സിലൂടെ വ്യാപകമായി പ്രചരിക്കുകയും ചെയ്യുന്നുണ്ട്.
ഡൽഹിയിലെ ഹസ്രത്ത് നിസാമുദ്ദീൻ റെയിൽവേ സ്റ്റേഷനിലെ ഏഴാം നമ്പർ പ്ലാറ്റ്ഫോമിലാണ് സംഘർഷമുണ്ടായ്. പന്ത്രണ്ടോളം വരുന്ന ആളുകള്‍ ഡസ്റ്റ്ബിൻ, ബെൽറ്റ് എന്നിവ കൊണ്ട് അടികൂടുകയായിരുന്നു. സംഘർഷത്തിന് പിന്നാലെ റെയിൽവേ ആക്ടിലെ വിവിധ വകുപ്പുകൾ ചുമത്തി സംഭവത്തിൽ ഡല്‍ഹി പൊലീസ് കേസെടുത്തു. നാല് ജീവനക്കാരെ കസ്റ്റഡിയിലെടുത്ത് ഐ ആർ ടി സി സേവനദാതാവിന് സംഘർഷം സംബന്ധിച്ച് കാരണം കാണിക്കൽ നോട്ടീസ് നൽകി. നാല് പേരെയും അന്വേഷണവിധേയമായി ജോലിയിൽ നിന്നും മാറ്റിനിർത്തിയിട്ടുണ്ട്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.