ബിഹാറിലെ റോഹ്താസ് ജില്ലയില്‍ പരീക്ഷയ്ക്കിടെ കോപ്പിയടിച്ചുവെന്നാരോപിച്ച വിദ്യാര്‍ത്ഥികള്‍ തമ്മില്‍ ഉണ്ടായ സംഘര്‍ഷത്തില്‍ പത്താം ക്ലാസ് വിദ്യാര്‍ത്ഥി വെടിയേറ്റ് മരിച്ചു. സംഭവത്തില്‍ രണ്ട് വിദ്യാര്‍ത്ഥികള്‍ക്ക് കൂടി വെടിയേറ്റിട്ടുണ്ട്. ബുധനാഴ്ച വിദ്യാര്‍ത്ഥികള്‍ക്കിടയിലുണ്ടായ തര്‍ക്കമാണ് പിന്നീട് വെടിവെയ്പ്പില്‍ കലാശിച്ചത്. ഒരു വിദ്യാര്‍ത്ഥിയുടെ കാലിനും മറ്റൊരാള്‍ക്ക് പുറകിലും പരിക്കേറ്റിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍.
മൃതദേഹം കസ്റ്റഡിയിലെടുത്ത് അന്വേഷണം ആരംഭിച്ചതായി ലോക്കല്‍ പൊലീസ് അറിയിച്ചു. സ്ഥിതി ഇപ്പോഴും സംഘര്‍ഷഭരിതമാണ്. വലിയൊരു പൊലീസ് സേനയെ വിന്യസിച്ചിട്ടുണ്ട്. വെടിയേറ്റുമരിച്ച വിദ്യാര്‍ഥിയുടെ കുടുംബം ദേശീയപാത തടഞ്ഞതിനു പിന്നാലെ പ്രദേശത്ത് സംഘര്‍ഷാവസ്ഥയുണ്ടായി. നീതി ലഭിക്കുന്നതുവരെ പ്രാദേശിക ഹൈവേ ഉപരോധിക്കുമെന്ന് പറഞ്ഞുകൊണ്ടാണ് കൊല്ലപ്പെട്ട ആണ്‍കുട്ടിയുടെ കുടുംബാംഗങ്ങളും ഗ്രാമവാസികളും പ്രതിഷേധം ആരംഭിച്ചത്. ഇത് പിന്നീട് പൊലീസ് ഇടപെട്ട് പരിഹരിക്കുകയായിരുന്നു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.