കന്യാകുമാരി ഐലന്‍ഡ് എക്‌സ്പ്രസില്‍ കത്തിക്കുത്ത്. തൃശൂരിനും ഒല്ലുരിനും ഇടയില്‍ വെച്ചായിരുന്നു സംഭവം. ബംഗളൂരുവില്‍ നിന്നും കായംകുളത്തേക്ക് കയറിയ യുവാക്കള്‍ തമ്മിലാണ് അക്രമം ഉണ്ടായത്. പാലക്കാട് വരെയാണ് ഇവര്‍ ടിക്കറ്റ് എടുത്തത് . പരിശോധനയെത്തുടര്‍ന്ന് ടിടിഇ ഇവരില്‍ നിന്നും പിഴ ഈടാക്കി. ടിക്കറ്റ് എടുക്കാത്തതിനെ ചൊല്ലി യുവാക്കള്‍ തമ്മില്‍ തര്‍ക്കമുണ്ടായി. ഇതിനിടെ യുവാക്കളില്‍ ഒരാള്‍ ആക്രമിക്കുകയായിരുന്നു. പ്രതിയെ റെയില്‍വേ പൊലീസ് കസ്റ്റഡിയിലെടുത്തു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.