7 December 2025, Sunday

Related news

November 11, 2025
August 15, 2025
June 4, 2025
April 21, 2025
April 1, 2025
January 26, 2025
January 1, 2025
January 1, 2025
December 1, 2024
December 1, 2024

പാചകവാതക വില വീണ്ടും വര്‍ധിച്ചു

Janayugom Webdesk
തിരുവനന്തപുരം
December 1, 2024 8:58 am

പാചകവാതക സിലിണ്ടര്‍ വില വീണ്ടും വര്‍ധിപ്പിച്ചു. വാണിജ്യ സിലിണ്ടര്‍ വില 16 രൂപ 50 പൈസ വര്‍ധിപ്പിച്ചു. പുതിയ വില ഇന്നു മുതല്‍ പ്രാബല്യത്തില്‍ വരും. അതേസമയം ഗാര്‍ഹിക പാചക വാതക വിലയില്‍ മാറ്റമില്ല.

തുടര്‍ച്ചായ അഞ്ചാം മാസമാണ് വില വര്‍ധിപ്പിക്കുന്നത്. അഞ്ച് മാസത്തിനിടെ കൂട്ടിയത് 173. 5 രൂപയാണ്. കഴിഞ്ഞ നവംബറില്‍ എണ്ണക്കമ്പനികള്‍ വാണിജ്യ സിലിണ്ടറിന് 62 രൂപ വര്‍ധിപ്പിച്ചിരുന്നു.

ഇതോടെ 19 കിലോഗ്രാം വാണിജ്യ സിലിണ്ടറിന്റെ വില സംസ്ഥാനത്ത് 1827 രൂപയായി വര്‍ധിച്ചു. ഡല്‍ഹിയില്‍ ഗ്യാസ് സിലിണ്ടറിന്റെ വില 1818 രൂപയാണ്. കൊല്‍ക്കത്തയില്‍ 1927 രൂപയും മുംബൈയില്‍ 1771 രൂപയും ചെന്നൈയില്‍ 1980.50 രൂപയുമാണ് വില.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.