ബിജെപി നേതൃത്വത്തിലുള്ള കേന്ദ്രസർക്കാരിനെതിരെ പോരാട്ടം തുടങ്ങാൻ മറ്റ് രാഷ്ട്രീയ പാര്‍ട്ടികളെല്ലാം ഒരേ മനസോടെ മുന്നോട്ട് നീങ്ങണമെന്ന് ആവശ്യപ്പെട്ട് രാഷ്ട്രീയ ജനതാദൾ നേതാവ് ലാലു പ്രസാദ് യാദവ്. ബിജെപിക്ക് എതിരെ ഒന്നിച്ച് പോരാടേണ്ടത് നിലവിൽ രാജ്യത്തിന്റെ ആവിശ്യമാണെന്ന് സമ്പൂർണ ക്രാന്തി ദിവസ് പരിപാടിയെ അഭിസംബോധന ചെയ്ത് സംസാരിക്കവെ യാദവ് പറഞ്ഞു.
രാജ്യം ആഭ്യന്തരയുദ്ധത്തിലേക്ക് നീങ്ങുകയാണ്. രാജ്യത്തെ വിലക്കയറ്റത്തിനും തൊഴിലില്ലായ്മയ്ക്കും അഴിമതിക്കും എതിരെ ഒന്നിക്കാൻ ഞാൻ ജനങ്ങളോട് അഭ്യർത്ഥിക്കുന്നു. നമ്മൾ ഒറ്റക്കെട്ടായി പോരാടണം, നമ്മൾ വിജയിക്കും. എന്നായിരുന്നു അദ്ദേഹത്തിന്റെ വാക്കുകൾ ജയപ്രകാശ് നാരായണനെ സ്മിരിച്ചുകൊണ്ടുള്ള വീഡിയോ സന്ദേശവും യാദവ് ട്വിറ്ററിൽ പോസ്റ്റ് ചെയ്തിരുന്നു.
48 വർഷം മുമ്പ് അദ്ദേഹത്തിന്റെ നേതൃത്വത്തിൽ വിദ്യാർത്ഥി നേതാക്കളെന്ന നിലയിൽ ഞങ്ങൾ ഏകാധിപത്യത്തിനെതിരെ പോരാടി, ഇപ്പോൾ വർത്തമാനത്തിലും പോരാടുകയാണ്. അസമത്വത്തിനും ഏകാധിപത്യ വ്യവസ്ഥയും എതിരെ പോരാടാനാണ് ഞങ്ങൾ ജനിച്ചത്.” എന്നായിരുന്നു വീഡിയോക്ക് യാദവ് നൽകിയിരുന്ന തലക്കെട്ട്.
കാലിത്തീറ്റ കുംഭകോണവുമായി ബന്ധപ്പെട്ട ഡൊറണ്ട ട്രഷറി കേസിൽ 14 വർഷം തടവും മൊത്തം 60 ലക്ഷം രൂപ പിഴയും ലഭിച്ച ആർജെഡി മേധാവി ഈ അടുത്തിടെയാണ് ജാമ്യം നേടിയത്. അഞ്ച് വർഷ തടവിന്റെ പകുതി കാലാവധി പൂർത്തിയാക്കിയതും ആരോ ഗ്യ പ്രശ്നങ്ങൾ ചൂണ്ടിക്കാണിച്ചുകൊണ്ടും ആയിരുന്നു ഇദ്ദേഹത്തിന്റെ ജാമ്യാപേക്ഷ.
English Summary:Coordinated struggle against central government is inevitable: Lalluprasad Yadav
You may also like this video:
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.