
കേന്ദ്രഭരണം നിയന്ത്രിക്കുന്നത് കോര്‍പ്പറേറ്റ്- വര്‍ഗ്ഗീസ കൂട്ടുക്കെട്ടാണെന്ന് സിപിഐ കേന്ദ്രസെക്രട്ടേറിയറ്റ് അംഗം പി സന്തോഷ് കുമാര്‍ എംപി പറഞ്ഞു. സിപിഐ 25-ാം പാര്‍ട്ടി കോണ്‍ഗ്രസ് തീരുമാനങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യാന്‍ ചേര്‍ന്ന മേഖലാതല യോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
ഒരു വശത്ത് സമ്പത്തും, വിഭവങ്ങളും ഏതാനും പേരുടെ കൈകളിൽ ഏകീകരിക്കപ്പെടുമ്പോൾ മറുവശത്ത് വർഗ്ഗീയ വിദ്വേഷവും ആക്രമണോത്സുക ദേശീയതയും ആയുധമാക്കപ്പെടുന്നു. ജനാധിപത്യ സ്ഥാപനങ്ങൾ ദുർബലമാവുകയും ഫെഡറൽ തത്വങ്ങൾ ഇല്ലാതാവുകയും തൊഴിലാളി-കർഷക‑വിദ്യാർത്ഥി-ന്യൂനപക്ഷ‑മഹിളാ വിഭാഗങ്ങളുടെ ശബ്ദങ്ങൾ അടിച്ചമർത്തപ്പെടുകയും ചെയ്യുന്നു. അത്തരമൊരു സാഹചര്യത്തിൽ ഇടതുപക്ഷ ഐക്യമെന്ന ആശയം മുമ്പത്തേക്കാളും ശക്തമാകണമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. യോഗത്തിൽ സിപിഐ സംസ്ഥാന എക്സിക്യൂട്ടീവ് അംഗവും പത്തനംതിട്ട ജില്ലാ സെക്രട്ടറിയുമായ ചിറ്റയം ഗോപകുമാർ അധ്യക്ഷനായിരുന്നു.
സിപിഐ കോട്ടയം, പത്തനംതിട്ട, ഇടുക്കി ജില്ലകളിലെ ജില്ലാ കൗൺസിൽ അംഗങ്ങൾ, മണ്ഡലം കമ്മറ്റി അംഗങ്ങൾ, ലോക്കൽ സെക്രട്ടറിമാർ എന്നിവരാണ് യോഗത്തിൽ പങ്കെടുത്തത്. സംസ്ഥാന എക്സിക്യൂട്ടീവ് അംഗം സി കെ ശശിധരൻ സ്വാഗതം ആശംസിച്ചു.
സംസ്ഥാന എക്സിക്യൂട്ടീവ് അംഗം ടി ജെ ആഞ്ചലോസ്, ഇടുക്കി ജില്ലാ സെക്രട്ടറി കെ സലിംകുമാർ, സംസ്ഥാന കൗൺസിൽ അംഗങ്ങളായ വി ആർ ശശി, എം കെ പ്രിയൻ, സി യു ജോയി, ഒപിഎ സലാം, ആർ സുശീലൻ, അഡ്വ. വി ബി ബിനു, ലീനമ്മ ഉദയകുമാർ, ജോൺ വി ജോസഫ്, ഡി സജി, ഗോപിനാഥൻ എന്നിവർ സംസാരിച്ചു. കോട്ടയം ജില്ലാ സെക്രട്ടറി അഡ്വ. വി കെ സന്തോഷ് കുമാർ കൃതജ്ഞത രേഖപ്പെടുത്തി.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.