
ചെലവ് ചുരുക്കലിൻ്റെ ഭാഗമായി ആമസോൺ കമ്പനി ഏകദേശം 30,000 കോർപ്പറേറ്റ് ജീവനക്കാരെ പിരിച്ചുവിടാൻ പദ്ധതിയിടുന്നതായി റിപ്പോർട്ട്. ഈ കൂട്ട പിരിച്ചുവിടൽ ചൊവ്വാഴ്ച ആരംഭിക്കുമെന്നാണ് സൂചന. ആമസോണിൻ്റെ ആകെ ജീവനക്കാരുടെ എണ്ണം (1.55 ദശലക്ഷം) വെച്ചുനോക്കുമ്പോൾ ഇത് ചെറിയ ശതമാനമാണെങ്കിലും, ഏകദേശം 3,50,000 വരുന്ന കോർപ്പറേറ്റ് ജീവനക്കാരുടെ കണക്കെടുക്കുമ്പോൾ ഇത് ഏകദേശം 10 ശതമാനത്തോളം വരും. 2022 അവസാനത്തോടെ ഏകദേശം 27,000 തസ്തികകൾ വെട്ടിക്കുറച്ചതിന് ശേഷം ആമസോൺ നടത്തുന്ന ഏറ്റവും വലിയ പിരിച്ചുവിടലാണിത്.
കഴിഞ്ഞ രണ്ട് വർഷമായി ഉപകരണങ്ങൾ, കമ്മ്യൂണിക്കേഷൻസ്, പോഡ്കാസ്റ്റിംഗ് എന്നിവ ഉൾപ്പെടെ വിവിധ വിഭാഗങ്ങളിൽ ആമസോൺ ചെറിയ തോതിൽ ജീവനക്കാരെ ഒഴിവാക്കി വരുന്നുണ്ട്. ഈ ആഴ്ച ആരംഭിക്കുന്ന പിരിച്ചുവിടലുകൾ എച്ച് ആർ, ഓപ്പറേഷൻസ്, ഉപകരണങ്ങൾ, സേവനങ്ങൾ, ആമസോൺ വെബ് സർവീസസ് തുടങ്ങിയ വിവിധ ഡിവിഷനുകളെ ബാധിച്ചേക്കും. പിരിച്ചുവിടൽ സംബന്ധിച്ച ഇമെയിൽ അറിയിപ്പുകൾ ചൊവ്വാഴ്ച രാവിലെ നൽകിത്തുടങ്ങുമെന്നും, അതിനു മുന്നോടിയായി ബാധിക്കപ്പെട്ട ടീമുകളിലെ മാനേജർമാർക്ക് തിങ്കളാഴ്ച പരിശീലനം നൽകിയിരുന്നു എന്നും റിപ്പോർട്ടുകളുണ്ട്. ചെലവ് കുറയ്ക്കലിൻ്റെ ഭാഗമായാണ് ഇപ്പോഴുള്ള ജീവനക്കാരെ പിരിച്ചുവിടാൻ നീക്കം നടത്തുന്നതെന്നാണ് സൂചന. കൂടാതെ, ആർട്ടിഫിഷ്യൽ ഇൻ്റലിജൻസ് സാങ്കേതികവിദ്യയുടെ വർദ്ധിച്ച ഉപയോഗവും നിലവിലുള്ള തൊഴിലാളികളുടെ തൊഴിലിന് പ്രതികൂലമായി ബാധിക്കുന്ന ഘടകമായി വിലയിരുത്തപ്പെടുന്നു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.