10 December 2025, Wednesday

Related news

November 13, 2025
October 14, 2025
October 8, 2025
May 13, 2025
April 16, 2025
February 8, 2025
January 23, 2025
January 17, 2025
January 15, 2025
February 1, 2024

ചുമമരുന്ന് ദുരന്തം: മൂന്നു മരുകള്‍ക്കെതിരെ മുന്നറിയിപ്പുമായി ലോകാരോഗ്യ സംഘടന

Janayugom Webdesk
ന്യൂഡൽഹി
October 14, 2025 10:08 pm

ഗുരുതര പാർശ്വഫലങ്ങളുണ്ടാക്കിയേക്കുമെന്ന് കണ്ടെത്തിയതിന് പിന്നാലെ മൂന്ന് ഇന്ത്യൻ നിർമിത ചുമമരുന്നുകൾക്കെതിരെ മുന്നറിയിപ്പ് നല്‍കി ലോകാരോഗ്യ സംഘടന. ഗുണനിലവാരമില്ലാത്ത ചുമമരുന്ന് കഴിച്ച് മധ്യപ്രദേശിലും രാജസ്ഥാനിലുമായി 26 കുട്ടികൾ മരിച്ചതിന് പിന്നാലെയാണ് നടപടി. ശ്രീശൻ ഫാർമസ്യൂട്ടിക്കൽസിന്റെ കോ​ൾഡ്രിഫ്, റെഡ്നെക്സ് ഫാർമസ്യൂട്ടിക്കൽസിന്റെ റെസ്​പിഫ്രെഷ് ടി ആർ, ​ഷേപ് ഫാർമയുടെ റെലൈഫ് എന്നിവയ്ക്കെതിരെയാണ് ലോകാരോഗ്യ സംഘടനയുടെ മുന്നറിയിപ്പ്. ഇവയുടെ ഉപയോഗം ഗുരുതരമായ പാർശ്വഫലങ്ങളു​ണ്ടാക്കിയേക്കുമെന്നും ജീവഹാനിക്ക് വരെ കാരണമായേക്കുമെന്നും മുന്നറിയിപ്പില്‍ പറയുന്നു. 

മധ്യപ്രദേശിലും രാജസ്ഥാനിലും കുട്ടികളുടെ മരണത്തിന് കാരണമായത് ശ്രീ​ശൻ ഫാർമസ്യൂട്ടിക്കൽസിന്റെ കോൾഡ്രിഫ് എന്ന ചുമമരുന്നാണ്. കോൾഡ്രിഫ് അടക്കം പാർശ്വഫലമുണ്ടാക്കുന്നതായി കണ്ടെത്തിയ മരുന്നുകൾ മറ്റ് രാജ്യങ്ങളിലേക്ക് കയറ്റുമതി ചെയ്തിട്ടുണ്ടോയെന്ന കാര്യത്തിൽ ലോകാരോഗ്യ സംഘടന ഇന്ത്യയോട് വിശദീകരണം ചോദിച്ചിരുന്നു. ഇവ കയറ്റുമതി ​ചെയ്തിട്ടി​ല്ലെന്ന് ഇന്ത്യ സ്ഥിരീകരിച്ചിരുന്നു. എന്നിരുന്നാലും ഏതെങ്കിലും തരത്തില്‍ ഇവ വിദേശവിപണയിലുള്‍പ്പെടെ വിതരണം ചെയ്തിട്ടുണ്ടോയെന്ന് പരിശോധിക്കാനും സംഘടന നിര്‍ദേശം നല്‍കി.

കോൾഡ്രിഫ് സിറപ്പ് പുറത്തിറക്കിയ ശ്രീശൻ ഫാർമയുടെ ലൈസൻസ് തമിഴ്നാട് സർക്കാർ റദ്ദാക്കിയിരുന്നു. കമ്പനി ഉടമ രംഗനാഥനെ അറസ്റ്റുചെയ്യുകയും ചെയ്തിട്ടുണ്ട്. കോൾഡ്രിഫ് സിറപ്പ് കഴിച്ച് മരിച്ച കുട്ടികളിൽ വൃക്കസംബന്ധമായ തകരാറുകൾ കണ്ടെത്തിയിരുന്നു. സിറപ്പിൽ വ്യവസായിക മേഖലയിൽ ഉപയോഗിക്കുന്ന ഒരു വിഷ രാസവസ്തുവായ ഡൈഎത്തിലീൻ ഗ്ലൈക്കോൾ 48.6ശതമാനം അടങ്ങിയിരുന്നതായി എസ്ഐടി കണ്ടെത്തിയിരുന്നു. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.