രാജസ്ഥാൻ, ഛത്തീസ്ഗഡ്, മധ്യപ്രദേശം, തെലങ്കാന എന്നീ സംസ്ഥാനങ്ങളിൽ വോട്ടെണ്ണൽ ആരംഭിച്ചു. പോസ്റ്റൽ വോട്ടുകളാണ് ആദ്യം എണ്ണുന്നത്. ആദ്യ ഫല സൂചനകളിൽ മധ്യപ്രദേശിൽ ബിജെപിയും കോൺഗ്രസും ഒപ്പത്തിനൊപ്പമാണ്. തെലങ്കാനയിൽ ബിആർഎസിനാണ് മുന്നേറ്റം. ഛത്തീസ്ഗഡിൽ ബിജെപിയും കോണ്‍ഗ്രസും മാറിമാറി വരുന്നു. രാജസ്ഥാനിലും ബിജെപി മുന്നേറ്റമുണ്ട്.
മധ്യപ്രദേശ്, രാജസ്ഥാൻ, ഛത്തീസ്ഗഡ് എന്നീ സംസ്ഥാനങ്ങളിൽ ബിജെപിയും കോൺഗ്രസും തമ്മിലാണ് കടുത്ത മത്സരം. തെലങ്കാനയിൽ ബിആർഎസിന് നല്ല സ്വാധീനമുണ്ടെങ്കിലും ചില എക്‌സിറ്റ് പോൾ ഫലങ്ങളിൽ കോൺഗ്രസ് വിജയം നേടുമെന്നാണ് പറയുന്നത്.
ഛത്തീസ്ഗഡ്, രാജസ്ഥാൻ എന്നിവിടങ്ങളിൽ അധികാരം നിലനിർത്തുകയും മധ്യപ്രദേശ്, തെലങ്കാന എന്നിവിടങ്ങളിൽ ഒറ്റയ്ക്കും മിസോറാമിൽ സഖ്യകക്ഷിയോടൊപ്പവും അധികാരത്തിൽ എത്തുകയാണ് കോൺഗ്രസിന്റെ ലക്ഷ്യം.
English Summary:Counting begins; Postal votes are counted first
You may also like this video
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.