16 February 2026, Monday

Related news

February 13, 2026
February 11, 2026
January 19, 2026
January 17, 2026
January 15, 2026
January 15, 2026
January 15, 2026
January 13, 2026
January 12, 2026
January 9, 2026

വോട്ടെണ്ണൽ തുടങ്ങി ; ഹരിയാനയിലും ജമ്മു കാശ്മീരിലും ഇന്ത്യ സഖ്യം മുന്നിൽ

Janayugom Webdesk
ന്യൂഡല്‍ഹി
October 8, 2024 8:57 am

ഹരിയാനയിലെയും ജമ്മുകശ്‌മീരിലെയും നിയമസഭാ തെരഞ്ഞെടുപ്പിന്റെ വോട്ടെണ്ണലിൽ ഇന്ത്യ സഖ്യം മുന്നിൽ .
ആദ്യ ഫലസൂചന വന്നപ്പോൾ ബിജെപി 2 സംസ്ഥാനങ്ങളിലും പിന്നിലാണ് . വോട്ടെണ്ണൽ ആരംഭിച്ചപ്പോൾ ആദ്യ ഘട്ടത്തിൽ കശ്മീരിൽ നാഷണൽ കോൺഫറൻസ് സഖ്യം 55 സീറ്റിൽ മുന്നിട്ട് നിൽക്കുന്നു. ബിജെപിക്ക് 17 സീറ്റിൽ മാത്രമാണ് ലീഡുള്ളത് . ഹരിയാനയിൽ ആദ്യഘട്ട വോട്ടെണ്ണലിൽ കോൺ​ഗ്രസ് 72 സീറ്റിലും ബിജെപി 10 സീറ്റിലും ലീഡ് ചെയ്യുന്നു.

 

ഹരിയാനയിൽ കോൺഗ്രസ് വൻ വിജയം നേടുമെന്നും ജമ്മു കശ്മീരിൽ നാഷണൽ കോൺഫറൻസ്- കോൺഗ്രസ് സഖ്യം ഏറ്റവും വലിയ കക്ഷിയായി ഉയരുമെന്നും എക്‌സിറ്റ് പോൾ ഫലങ്ങൾ പ്രവചിച്ചിരുന്നു. എക്‌സിറ്റ് പോൾ ശരിയായാൽ 2024ലെ ലോക്‌സഭാ തെരഞ്ഞെടുപ്പിൽ കേവലഭൂരിപക്ഷം നേടാൻ കഴിയാത്തതിനു ശേഷം ബിജെപി നേരിടുന്ന വലിയ തിരിച്ചടിയാകും ഇത്‌. കനത്ത സുരക്ഷയിൽ മൂന്നു ഘട്ടമായാണ് ജമ്മുകശ്‌മീരിൽ തെരഞ്ഞെടുപ്പ്‌ നടന്നത്‌. പ്രത്യേക പദവി റദ്ദാക്കിയതിന്‌ ശേഷം നടന്ന ആദ്യ നിയമസഭ തെരഞ്ഞെടുപ്പാണിത്‌. ആദ്യഘട്ട വോട്ടെടുപ്പിൽ 61.13 ശതമാനവും രണ്ടാം ഘട്ടത്തിൽ 56.31 ശതമാനവും മൂന്നാം ഘട്ടത്തിൽ 65.48 ശതമാനവുമാണ്‌ പോളിങ് രേഖപ്പെടുത്തിയത്‌.

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.