24 January 2026, Saturday

ദേ​ശീ​യ ഫെ​ൻ​സി​ങ്; നാ​ല് മെ​ഡ​ലു​ക​ളു​മാ​യി കേരളം

Janayugom Webdesk
തിരുവനന്തപുരം
July 9, 2025 9:47 pm

ഫെ​ൻ​സി​ങ് അ​സോ​സി​യേ​ഷ​ൻ ഓ​ഫ് ഇ​ന്ത്യ(എ​ഫ്‌​എ​ഐ)​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ൽ നാ​സി​ക്കി​ലെ മീ​ന​താ​യ് ത​ക്ക​റെ സ്റ്റേ​ഡി​യ​ത്തി​ലെ ഡി​വി​ഷ​ണ​ൽ സ്പോ​ർ​ട്സ് കോം​പ്ല​ക്സി​ൽ ന​ട​ന്ന 13-ാമ​ത് ദേ​ശീ​യ ഫെ​ൻ​സി​ങ് ചാ​മ്പ്യ​ൻ​ഷി​പ്പി​ൽ കേ​ര​ള​ത്തി​ന് മി​ക​ച്ച നേ​ട്ടം. കേ​ര​ള പൊ​ലീ​സ് ഫെ​ൻ​സി​ങ് അ​ക്കാ​ദമി​യി​ലെ വി​ദ്യാ​ർ​ത്ഥി​ക​ളാണ് മി​ക​ച്ച നേ​ട്ടം കൊയ്തത്. 

10 വ​യ​സി​ന് താ​ഴെ​യു​ള്ള പെ​ൺ​കു​ട്ടി​ക​ളു​ടെ വി​ഭാ​ഗ​ത്തി​ൽ നി​ർ​ണ​യ ഇ​ഗ്നേ​ഷ്യ​സ് വെ​ങ്ക​ല മെ​ഡ​ലും 12 വ​യ​സി​ന് താ​ഴെ​യു​ള്ള പെ​ൺ​കു​ട്ടി​ക​ളു​ടെ വി​ഭാ​ഗ​ത്തി​ൽ സ്വ​രാ​ലി വെള്ളിയും 12 വ​യ​സി​ന് താ​ഴെ​യു​ള്ള ആ​ൺ​കു​ട്ടി​ക​ളു​ടെ വി​ഭാ​ഗ​ത്തി​ൽ നോ​ഹ എ​ൽ​ദോ​സ് വെ​ങ്ക​ല​വും 10 വ​യ​സി​ന് താ​ഴെ​യു​ള്ള ആ​ൺ​കു​ട്ടി​ക​ളു​ടെ വി​ഭാ​ഗ​ത്തി​ൽ വി​താ​ൽ വെ​ങ്ക​ല​വും നേ​ടി. കേ​ര​ള പൊ​ലീ​സ് ഫെ​ൻ​സി​ങ് അ​ക്കാ​ദ​മി കോ​ച്ചും മാ​നേജ​റും കോ​മ​ണ്‍വെ​ല്‍ത്ത് ഗെ​യിം​സ് സീ​നി​യ​ര്‍ ഫെ​ന്‍സിങ് ചാ​മ്പ്യ​ന്‍ഷി​പ്പി​ലെ ജേ​താ​വു​മാ​യ ജ്യോ​ത്സ​ന ക്രി​സ്റ്റി ജോ​സാ​ണ് കു​ട്ടി​ക​ളെ പരിശീലിപ്പിച്ചത്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.