18 December 2024, Wednesday
KSFE Galaxy Chits Banner 2

Related news

December 18, 2024
November 18, 2024
November 4, 2024
June 18, 2024
December 1, 2023
November 24, 2023
August 27, 2023
June 7, 2023
February 4, 2023
November 10, 2022

ഡല്‍ഹി ബോംബ് സ്ഫോടന കേസിലെ പ്രതിയെ കോടതി വെറുതേവിട്ടു

Janayugom Webdesk
ന്യൂഡൽഹി
March 27, 2022 6:22 pm

രാജ്യതലസ്ഥാനത്ത് 2005ല്‍ നടന്ന ബോംബാക്രണമണവുമായി ബന്ധപ്പെട്ട കേസിലെ പ്രതിയെ കോടതി വെറുതെവിട്ടു. ഭീകര സംഘടനയായ ബബ്ബർ ഖൽസ ഇന്റർനാഷണൽ അംഗമാണെന്ന് ആരോപിക്കപ്പെടുന്ന ഒരാളെയാണ് ഡല്‍ഹി കോടതി കുറ്റവിമുക്തനാക്കിയത്. സംശയത്തിന്റെ പേരില്‍ ആരെയും ശിക്ഷിക്കാനാകില്ലെന്ന് കോടതി പറഞ്ഞു.പ്രതി ബബ്ബർ ഖൽസ ഇന്റർനാഷണൽ അംഗമാണെന്ന് തെളിയിക്കുന്നതിൽ പൊലീസ് ദയനീയമായി പരാജയപ്പെട്ടുവെന്നും കോടതി കൂട്ടിച്ചേര്‍ത്തു.

2005ലെ സത്യം സിനിമ, ലിബർട്ടി സിനിമാ സ്‌ഫോടനങ്ങളുടെ അന്വേഷണത്തിന്റെ ഭാഗമായാണ് 2007ൽ ഡ്രൈവറായ സിംഗ് എന്നയാളെ ഡൽഹി പൊലീസ് സ്‌പെഷ്യൽ സെൽ അറസ്റ്റ് ചെയ്തത്. പ്രതി പഞ്ചാബിൽ തീവ്രവാദ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജ്ജിതമാക്കാന്‍ ശ്രമിക്കുകയാണെന്നായിരുന്നു പൊലീസിന്റെ അവകാശവാദം.
കേസില്‍ മറ്റ് പ്രതികൾ കുറ്റസമ്മതം നടത്തി ശിക്ഷിക്കപ്പെട്ടിരുന്നു. പൊലീസ് പറയുന്നതനുസരിച്ച് ഒമ്പത് പേർ പ്രതികളായിരുന്നു, അതിൽ എട്ട് പേരും കുറ്റം സമ്മതിച്ചു.പ്രതികൾക്ക് ജർമ്മനി ആസ്ഥാനമായി പ്രവർത്തിക്കുന്ന ഒരു ഭീകര സംഘടനയായ ബബ്ബർ ഖൽസ ഇന്റർനാഷണലുമായി ബന്ധമുണ്ടെന്ന് ആരോപിച്ചാണ് പൊലീസ് എഫ്‌ഐആർ രജിസ്റ്റർ ചെയ്തത്.

Eng­lish Sum­ma­ry: Court acquits accused in Del­hi bomb blast case

You may like this video also

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.