23 January 2026, Friday

Related news

January 5, 2026
December 30, 2025
December 1, 2025
November 29, 2025
November 21, 2025
November 13, 2025
October 29, 2025
October 18, 2025
October 16, 2025
October 4, 2025

കൊലപാതക കേസിലെ പ്രതിക്ക് കാമുകിയെ വിവാഹം കഴിക്കാന്‍ ജാമ്യം അനുവദിച്ച് കോടതി

Janayugom Webdesk
April 5, 2023 10:29 am

കൊലക്കേസില്‍ തടവുശിക്ഷ അനുഭവിക്കുന്ന പ്രതിക്ക് കാമുകിയെ കല്യാണം കഴിക്കുന്നതിനായി പരോള്‍ അനുവദിച്ച് കര്‍ണാടക ഹൈക്കോടതി. പത്തു വര്‍ഷത്തെ തടവുശിക്ഷ അനുഭിക്കുന്ന പ്രതിക്ക് അസാധാരണ സാഹചര്യം എന്നു വിലയിരുത്തിയാണ്, യുവാവിന് കോടതി പരോള്‍ അനുവദിച്ചത്. കൊലപാതക കേസിൽ ശിക്ഷിക്കപ്പെട്ട ആനന്ദിനാണ് ജസ്റ്റിസ് എം നാഗപ്രസന്ന പതിനഞ്ചു ദിവസത്തെ പരോള്‍ നല്‍കിയത്. അതേസമയം കേസില്‍ ആനന്ദിന് നേരത്തെ ജീവപര്യന്തം തടവാണ് വിധിച്ചിരുന്നത്. ഇതു പിന്നീടു പത്തു വര്‍ഷമായി കുറയ്ക്കുകയായിരുന്നു.

ആനന്ദിന്റെ മാതാവും കാമുകിയുമാണ് പരോള്‍ അനുവദിക്കണം എന്ന് ആവശ്യപ്പെട്ട് കോടതിയെ സമീപിച്ചത്. ആനന്ദിന് പരോള്‍ കിട്ടാത്ത പക്ഷം തന്നെ വീട്ടുകാര്‍ മറ്റാര്‍ക്കെങ്കിലും വിവാഹം ചെയ്തു നല്‍കുമെന്ന് കാമുകി കോടതിയെ അറിയിച്ചു. തുടർന്ന് അസാധാരണ സാഹചര്യമാണെന്ന കോടതിയുടെ വിധിയിലാണ് പ്രതിക്ക് പരോൾ അനുവദിച്ചത്.

Eng­lish Sum­ma­ry; Court grant­ed bail to accused in mur­der case to mar­ry his girlfriend
You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.