കൗമാരക്കാര്‍ക്കിടയിലുള്ള പ്രണയബന്ധങ്ങളുമായി ബന്ധപ്പെട്ട് പോക്സോ വകുപ്പ് ചുമത്തരുതെന്ന് അലഹബാദ് ഹൈക്കോടതി. പ്രണയബന്ധങ്ങളുമായി ബന്ധപ്പെട്ട കേസുകള്‍ ഉള്‍പ്പെടുത്താന്‍ ഉദ്ദേശിച്ചുകൊണ്ടുള്ളതല്ല പോക്സോ നിയമമെന്ന് കോടതി വ്യക്തമാക്കി. പോക്സോ കേസ് ചുമത്തപ്പെട്ട അതുല്‍ മിശ്ര എന്നയാള്‍ക്ക് ജാമ്യം അനുവദിച്ചുകൊണ്ടാണ് ജസ്റ്റിസ് രാഹുല്‍ ചതുര്‍വേദിയുടെ സുപ്രധാന നിരീക്ഷണം.
കൗമാരപ്രായക്കാരനായിരുന്ന അതുല്‍ മിശ്ര 14കാരിയായ പെണ്‍കുട്ടിയുമായി ഒളിച്ചോടി അമ്പലത്തില്‍ വച്ച് വിവാഹം ചെയ്യുകയായിരുന്നു. രണ്ട് വര്‍ഷം ഇരുവരും ഒരുമിച്ച് താമസിച്ചു. തുടര്‍ന്ന് പെണ്‍കുട്ടി ഒരു കുഞ്ഞിന് ജന്മം നല്‍കുകയും ചെയ്തു.
മകളെ അതുല്‍ മിശ്ര എന്ന യുവാവ് തട്ടിക്കൊണ്ടുപോയതായി 2019 നവംബറിലാണ് പെണ്‍കുട്ടിയുടെ പിതാവ് പൊലീസില്‍ പരാതി നല്‍കിയത്. പിന്നീട് പോക്സോ നിയമത്തിലെയും ഇന്ത്യന്‍ ശിക്ഷാ നിയമത്തിലെയും വിവിധ വകുപ്പുകള്‍ ചേര്‍ത്ത് പൊലീസ് എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്തിരുന്നു.
കുഞ്ഞിന് മാതാപിതാക്കളുടെ സ്നേഹവും പരിചരണവും നിഷേധിക്കുന്നത് മനുഷ്യത്വരഹിതമായിരിക്കുമെന്നും കോടതി ജാമ്യം അനുവദിച്ചുകൊണ്ട് വ്യക്തമാക്കി.
english summary;Court says not to charge pocso in teenage marriage
you may also like this video;
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.