14 February 2026, Saturday

Related news

February 6, 2026
February 6, 2026
February 5, 2026
February 5, 2026
February 4, 2026
February 4, 2026
February 4, 2026
February 2, 2026
February 2, 2026
January 31, 2026

ട്രംപിനെതിരെ കോടതിവിധി; മാനനഷ്‌ടക്കേസിൽ മാധ്യമപ്രവർത്തകയ്‌ക്ക്‌ 83 മില്ല്യൺ ഡോളർ നൽകണം

Janayugom Webdesk
വാഷിങ്‌ടൺ
January 27, 2024 10:50 am

മാനനഷ്‌ടക്കേസിൽ യുഎസ്‌ മുൻ പ്രസിഡന്റ്‌ ഡൊണാൾഡ്‌ ട്രംപിനെതിരെ കോടതിവിധി. മാധ്യമപ്രവർത്തക ഇ ജീൻ കാരൾ നൽകിയ കേസിൽ 83 മില്ല്യൺ ഡോളർ നഷ്‌ടപരിഹാരം നൽകാന്‍ കോടതിവിധി. വിചാരണക്കിടെ കോടതിയിൽനിന്ന്‌ ഇറങ്ങിപ്പോയ ട്രംപ്‌ കേസിൽ അപ്പീൽ പോകുമെന്ന്‌ അറിയിച്ചു.

2019ൽ പ്രസിഡന്റായിരിക്കെ എഴുത്തുകാരി ഇ ജീൻ കാരളിനെക്കുറിച്ച് നടത്തിയ പരാമർശങ്ങളുടെ പേരിലാണ്‌ കേസ്‌. 23 വർഷം മുൻപ്‌ ട്രംപ്‌ തന്നെ പീഡിപ്പിച്ചെന്ന്‌ ഫാഷൻ മാസികയിൽ കാരൾ 2019ൽ‍ ആരോപിച്ചിരുന്നു. എന്നാൽ കാരളിന്റെ ആരോപണങ്ങൾ നിഷേധിച്ച ട്രംപ് അവരെ മോശം വാക്കുകൾ ഉപയോഗിച്ച്‌ അപമാനിക്കുകയായിരുന്നു. 1990 കളിൽ ന്യൂയോർക്കിലെ ഒരു ഡിപ്പാർട്ട്‌മെൻ്റ് സ്റ്റോറിൽ വച്ച് കാരളിനെ ട്രംപ് ലൈംഗികമായി പീഡിപ്പിച്ചതായി കഴിഞ്ഞ വർഷം നടന്ന സിവിൽ വിചാരണയിൽ കണ്ടെത്തി.

Eng­lish Summary;Court Ver­dict Against Trump; The jour­nal­ist has to pay 83 mil­lion dol­lars in defama­tion case
You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.