സംസ്ഥാനത്ത് പ്രതിദിന കോവിഡ് രോഗികളുടെ എണ്ണം രണ്ടായിരത്തിന് മുകളില്‍. ഇന്നലെ 2271 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. 859 പേര് രോഗമുക്തി നേടി. സംസ്ഥാനത്ത് 10,400 പേരാണ് നിലവില്‍ രോഗബാധിതര്‍. കഴിഞ്ഞ ദിവസങ്ങളിലെ ആറു മരണം കോവിഡ് മൂലമാണെന്ന് ഇന്നലെ സ്ഥീരികരിച്ചു.
രാജ്യത്ത് ഇന്നലെ 3700 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. മഹാരാഷ്ട്രയില്‍ 81 ശതമാനം അധിക കോവിഡ് കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തത്. ഫെബ്രുവരി 18ന് ശേഷമുള്ള ഏറ്റവും ഉയര്‍ന്ന കോവിഡ് കണക്കാണിത്. ബിഎ.5 ഒമിക്രോണ്‍ വകഭേദത്തിന്റെ സാന്നിധ്യവും മഹാരാഷ്ട്രയില്‍ കണ്ടെത്തി. മുംബൈയില്‍ മാത്രം 1242 പേര്‍ക്കാണ് രോഗബാധ സ്ഥിരീകരിച്ചത്. കഴിഞ്ഞ ദിവസത്തേക്കാള്‍ ഇരട്ടിയാണിത്.
English Summary: covid again after 2000
You may like this video also
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.