22 December 2024, Sunday
KSFE Galaxy Chits Banner 2

Related news

December 10, 2024
September 17, 2024
September 16, 2024
August 30, 2024
August 8, 2024
July 20, 2024
June 14, 2024
May 18, 2024
May 12, 2024
May 6, 2024

യൂ​റോ​പ്പി​ൽ കോവിഡ് കേസുകള്‍ കൂടുന്നു; ലോ​കാ​രോ​ഗ്യ സംഘടന

Janayugom Webdesk
July 20, 2022 9:13 am

യൂ​റോ​പ്പി​ൽ കോവിഡ് ബാ​ധി​ത​രു​ടെ എ​ണ്ണം കു​ത്ത​നെ ഉ​യ​രു​ന്നതായി റിപ്പോർട്ട്. ആ​റാ​ഴ്ച​ക്കി​ടെ ​കോ​വി​ഡ് ബാ​ധി​ത​രു​ടെ എ​ണ്ണം മൂ​ന്നി​ര​ട്ടി​യാ​യി. ഇ​ത് ആ​ഗോ​ള​ത​ല​ത്തി​ൽ കോ​​വി​ഡ് ബാ​ധി​ച്ച​വ​രു​ടെ എ​ണ്ണ​ത്തി​ന്റെ പ​കു​തി​യോ​ളം വ​രു​മെ​ന്നാണ് ലോ​കാ​രോ​ഗ്യ സം​ഘ​ട​ന വ്യക്തമാക്കിയത്.

കോ​വി​ഡ് ബാ​ധി​ച്ച് ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ക്കു​ന്ന​വ​രു​ടെ എ​ണ്ണം ഇ​ര​ട്ടി​യാ​യി ഉ​യ​ർ​ന്നു. എ​ന്നാ​ൽ, തീ​വ്ര​പ​രി​ച​ര​ണ വി​ഭാ​ഗ​ത്തി​ൽ ചി​കി​ത്സ​യി​ലു​ള്ള​വ​രു​ടെ എ​ണ്ണം താ​ര​​ത​മ്യേ​ന കു​റ​വാ​​ണെ​ന്നും ലോ​കാ​രോ​ഗ്യ​സം​ഘ​ട​ന അറിയിച്ചു.

കോ​വി​ഡി​നെ വി​ല​ക്കു​റ​ച്ച് കാ​ണ​രു​തെ​ന്നും ഒ​മി​ക്രോ​ൺ വ​ക​ഭേ​ദ​ത്തി​ന്റെ ഉ​പ​വ​ക​ഭേ​ദ​ങ്ങ​ൾ പു​തി​യ ത​രം​ഗ​ങ്ങ​ൾ സൃ​ഷ്ടി​ച്ചേ​ക്കാ​മെ​ന്നും ലോ​കാ​രോ​ഗ്യ​സം​ഘ​ട​ന​യു​ടെ യൂ​റോ​പ് ഡ​യ​റ​ക്ട​ർ ഡോ. ​ഹാ​ൻസ് ക്ലൂ​ഗെ മു​ന്ന​റി​യി​പ്പ് ന​ൽ​കി. കോ​വി​ഡ് കേ​സു​ക​ൾ കൂ​ടു​ന്ന​തി​ന് അ​നു​സ​രി​ച്ച് ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ക്കു​ന്ന​വ​രു​ടെ എ​ണ്ണ​വും കൂടുന്നുണ്ട്.

വ​ർ​ധി​ച്ചു​വ​രു​ന്ന കോ​വി​ഡ് കേ​സു​ക​ൾ രാ​ജ്യ​ത്ത് പു​തി​യ പ്ര​തി​സ​ന്ധി സൃ​ഷ്ടി​ച്ചേ​ക്കാ​മെ​ന്നും ദേ​ശീ​യ ആ​രോ​ഗ്യ സേ​വ​ന വി​ഭാ​ഗം ത​ക​ർ​ച്ച​യി​ലേ​ക്ക് നീ​ങ്ങു​മെ​ന്നും ആ​രോ​ഗ്യ​വി​ദ​ഗ്ധ​ർ സൂ​ചി​പ്പി​ക്കു​ന്നു. രോ​ഗി​ക​ളെ​ക്കൊ​ണ്ട് നി​റ​ഞ്ഞു​ക​വി​ഞ്ഞ ആ​ശു​പ​ത്രി​ക​ളു​ടെ പു​റ​ത്ത് പു​തി​യ രോ​ഗ​ബാ​ധി​ത​രു​മാ​യി ആം​ബു​ല​ൻ​സു​ക​ൾ വ​രി​നി​ൽ​ക്കു​ക​യാ​ണെ​ന്നും കോ​വി​ഡ് സൃ​ഷ്ടി​ച്ച ആ​ഘാ​ത​ങ്ങ​ളെ നേ​രി​ടാ​ൻ യു​കെ സ​ർ​ക്കാ​ർ ത​യാ​റാ​കു​ന്നി​ല്ലെ​ന്നും മെ​ഡി​ക്ക​ൽ ജേ​ണ​ലു​ക​ൾ കുറ്റപ്പെടുത്തി.

അതേസമയം ഇന്ത്യയില്‍ ഇന്നലെ 15,528 പേർക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. ഇതോടെ ആകെ രോഗബാധിതരുടെ എണ്ണം 4,37,83,062 ആയി ഉയർന്നു. കഴിഞഅഞ ദിവസത്തേക്കാൾ 1,407 കേസുകളുടെ കുറവാണ് ഇന്ന് രേഖപ്പെടുത്തിയത്. നിലവിൽ രാജ്യത്ത് ചികിത്സയിൽ കഴിയുന്നവരുടെ എണ്ണം എണ്ണം 1,43,654 ആയതായി കേന്ദ്ര ആരോഗ്യ മന്ത്രാലയം അറിയിച്ചു.

രാജ്യത്ത് ഇന്നലെ 25 പേർ കൂടി രോഗം ബാധിച്ചു മരിച്ചു. ഇതോടെ രാജ്യത്തെ മരണസംഖ്യ 5,25,785 ആയി ഉയർന്നതായും കേന്ദ്ര ആരോഗ്യ മന്ത്രാലയം അറിയിച്ചു.

Eng­lish summary;Covid cas­es are increas­ing in Europe; World Health Organization

You may also like this video;

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.