രാജ്യത്തെ കോവിഡ് കേസുകള്‍ വര്‍ധിക്കുന്നതായി റിപ്പോര്‍ട്ടുകള്‍. നേരിയ കുറവാണ് രേഖപ്പെടുന്നത്തുന്നതെങ്കിലും ജാഗ്രത കൈവെടിയരുതെന്ന് ആരോഗ്യവിദഗ്ധര്‍ അറിയിച്ചു. കഴിഞ്ഞ 24 മണിക്കൂറിനിടെ 30,615 പേർക്കാണ് രോഗബാധ സ്ഥിരീകരിച്ചത്. രാജ്യത്തെ പ്രതിവാര കേസുകളുടെ ശരാശരി അരലക്ഷത്തില്‍ താഴെയെത്തി. രോഗവ്യാപന നിരക്ക് 2.4 ശതമാനമായി ഉയര്‍ന്നിട്ടുണ്ട്. വിവിധ സംസ്ഥാനങ്ങളിലായി ചികിത്സയില്‍ കഴിയുന്നവരുടെ എണ്ണം 3.70 ലക്ഷമാണ്. കഴിഞ്ഞ 24 മണിക്കൂറിനിടെ 514 കോവിഡ് മരണങ്ങളും സ്ഥിരീകരിച്ചു. ഇതോടെ കോവിഡ് ബാധിച്ച് മരിച്ചവരുടെ ആകെ എണ്ണം 5,09,872 ആയി ഉയർന്നു. 82,988 അസുഖബാധിതര്‍ രോഗമുക്തി നേടി.
രാജ്യത്തെ കോവിഡ് പ്രതിരോധ കുത്തിവയ്പ്പ് വിതരണം 174 കോടി പിന്നിട്ടതായി കേന്ദ്ര ആരോഗ്യ മന്ത്രാലയം. ഇന്നലെ 37 ലക്ഷത്തിലധികം ഡോസ് വാക്സിന് വിതരണം ചെയ്തതായി ആരോഗ്യ മന്താലയം അറിയിച്ചു. അര്‍ഹരായ ഗുണഭോക്താക്കള്‍ക്ക് ഇതുവരെ 1.79 കോടിയിലധികം കരുതല്‍ ഡോസുകളും നല്‍കിയിട്ടുണ്ട്.
English Summary: covid cases are on the rise again in the country
You may like this video also
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.