18 December 2024, Wednesday
KSFE Galaxy Chits Banner 2

Related news

December 13, 2024
December 12, 2024
December 9, 2024
December 3, 2024
December 3, 2024
October 15, 2024
September 17, 2024
September 12, 2024
July 2, 2024
June 29, 2024

തൃശൂര്‍ ഗവ.എന്‍ജിനിയറിംഗ് കോളജില്‍ 30 വിദ്യാര്‍ഥികള്‍ക്ക് കോവിഡ്; ഹോസ്റ്റലുകള്‍ അടച്ചു

Janayugom Webdesk
തൃശൂര്‍
January 16, 2022 12:53 pm

തൃശൂര്‍ ഗവ.എന്‍ജിനിയറിംഗ് കോളജില്‍ 30 വിദ്യാര്‍ഥികള്‍ക്ക് ഒന്നിച്ചു കോവിഡ് സ്ഥിരീകരിച്ചതോടെ വനിതകളുടെയും പുരുഷന്മാരുടെയും ഹോസ്റ്റലുകള്‍ അടച്ചു.രോഗം ബാധിച്ചവരില്‍ 11 പേര്‍ പെണ്‍കുട്ടികളാണ്.രോഗം ബാധിച്ചവരുടെ എണ്ണം ഇനിയും കൂടുമെന്നാണ് അധികൃതര്‍ നല്‍കുന്ന സൂചന. 

വെള്ളിയാഴ്ചയും ശനിയാഴ്ചയും നടത്തിയ പരിശോധനകളുടെ ഫലം വന്നിട്ടില്ല.ദിവസങ്ങള്‍ക്കു മുന്‍പ് നടന്ന കോളജ് തെരഞ്ഞെടുപ്പില്‍ വിജയിച്ച മൂന്നുപേര്‍ക്കും കോവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്.തൃശൂര്‍ ജില്ലയില്‍ ടിപിആര്‍ 25% കടന്നു. നടപടികള്‍ ഊര്‍ജിതമാക്കാന്‍ ജില്ലാ ഭരണകൂടം തീരുമാനിച്ചിട്ടുണ്ട്‌.
eng­lish sum­ma­ry; covid con­form for 30 stu­dents in Thris­sur Govt. Engi­neer­ing College
you may also like this video;

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.