സംസ്ഥാനത്തു കോവിഡ് രൂക്ഷമാകുന്ന സാഹചര്യത്തിൽ നിയന്ത്രണം കടുപ്പിക്കാൻ സർക്കാർ. കോവിഡ് നിയന്ത്രണ നടപടികളുടെ ഭാഗമായി ആൾക്കൂട്ട നിയന്ത്രണം കടുപ്പിക്കുന്നതിനെക്കുറിച്ച് ആലോചിക്കാൻ നാളെ രാവിലെ 11.30നു മുഖ്യമന്ത്രി പിണറായി വിജയന്റെ അധ്യക്ഷതയിൽ അവലോകനയോഗം ചേരും.
ആൾക്കൂട്ട നിയന്ത്രണ നടപടികളുടെ ഭാഗമായുള്ള നിർദേശങ്ങൾ യോഗം ചർച്ച ചെയ്യും. പൊതു വേദികളിൽ 150 പേരും അടഞ്ഞ സ്ഥലങ്ങളിൽ 75 പേരും ഒത്തു ചേരാമന്നുള്ള നിലവിലെ നിർദേശങ്ങളിൽ മാറ്റം വരുത്തിയേക്കും. ഒത്തുചേരുന്ന ആളുകളുടെ എണ്ണം കുറയ്ക്കും. കോവിഡ് പ്രോട്ടോകോൾ കർശനമാക്കുന്നതിന്റെ ഭാഗമായി വ്യാപാര സ്ഥാപനങ്ങളിലെല്ലാം മറ്റിടങ്ങളിലുമെല്ലാം സാനിറ്റൈസറും മാസ്കും നിർബന്ധമാക്കും.
കോവിഡ് പ്രോട്ടോകോൾ പാലിക്കാത്ത സ്ഥാപനങ്ങൾക്കെതിരേ കേസെടുക്കുന്നത് അടക്കമുള്ള നടപടികൾ സ്വീകരിക്കും. എന്നാൽ, പൂർണമായോ ഭാഗീകമായോ അടച്ചിടുന്ന നടപടി സ്വീകരിക്കില്ല. കോവിഡ് മൂന്നാംതരംഗം കേരളത്തിലും പിടിമുറിക്കിയെന്നാണ് ആരോഗ്യ വകുപ്പിന്റെ നിഗമനം.
english summary; Covid control will be tightened in the state
you may also like this video;
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.