ഒരു വർഷത്തിന് ശേഷം ചൈനയിൽ വീണ്ടും കോവിഡ് മരണം സ്ഥിരീകരിച്ചു. രോഗബാധയെത്തുടര്‍ന്ന് രണ്ട് പേര്‍ മരിച്ചതായി ചൈനീസ് ആരോഗ്യമന്ത്രാലയം അറിയിച്ചു. 2021 ജനുവരിക്ക് ശേഷം ഇതാദ്യമായാണ് ചൈനയിൽ കോവിഡ് മരണം സ്ഥിരീകരിച്ചത്.
രണ്ട് മരണവും വടക്ക്-കിഴക്കൻ പ്രവിശ്യയായ ജിലാനിലാണ് റിപ്പോർട്ട് ചെയ്തത്. ഇതോടെ ചൈനയിലെ കോവിഡ് മരണം 4,638 ആയി. ശനിയാഴ്ച രാജ്യത്ത് സമൂഹവ്യാപനത്തിലൂടെ 2,157 പേർക്കാണ് കോവിഡ് ബാധിച്ചത്. ഇതിൽ ഭൂരിപക്ഷവും ജിലാൻ പ്രവിശ്യയിലാണ്. തുടർന്ന് ഇവിടെ നിന്നും ആളുകൾക്ക് അതിർത്തി വിടണമെങ്കിൽ പൊലീസിന്റെ പ്രത്യേക അനുമതി നിർബന്ധമാക്കിയിരുന്നു.
English Summary: covid d‑eath after one year in China: Two confirmed to have died of the disease
You may like this video also
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.