23 December 2024, Monday
KSFE Galaxy Chits Banner 2

Related news

May 2, 2024
December 22, 2023
December 10, 2023
August 31, 2023
August 12, 2023
August 4, 2023
July 1, 2023
May 10, 2023
April 21, 2023
April 12, 2023

കോവിഡ് മരണം: ഇന്‍ഷുറന്‍സ് ക്ലെയിമുകളില്‍ 136 ശതമാനം വര്‍ധന

Janayugom Webdesk
ന്യൂഡൽഹി
February 11, 2022 10:08 pm

കോവിഡ് രണ്ടാം തരംഗം രൂക്ഷമായ 2021 ഏപ്രിൽ മുതൽ സെപ്റ്റംബർ മാസങ്ങളിൽ തീർപ്പാക്കിയ ഇൻഷുറൻസ് ക്ലെയിമുകളിൽ വൻ വർധന ഉണ്ടായതായി റിപ്പോർട്ട്. മുമ്പുള്ള സാമ്പത്തിക വർഷങ്ങളിൽ തീർപ്പാക്കിയ ഇൻഷുറൻസ് ക്ലെയിമുകളേക്കാൾ 136 ശതമാനം വർധനവാണ് ഇക്കാലയളവിൽ ഉണ്ടായത്. കോവിഡ‍് രണ്ടാം തരംഗത്തിനിടെ യഥാര്‍ത്ഥ്യത്തില്‍ രോഗബാധമൂലം മരിച്ചവരുടെ എണ്ണം സംബന്ധിച്ചുള്ള വ്യക്തമായ സൂചനയാണ് ഈ കണക്കുകൾ നൽകുന്നതെന്നും ദ പ്രിന്റ് പുറത്തുവിട്ട റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നു.
കോവിഡ് രണ്ടാം തരംഗത്തിനിടെ ഇൻഷുറൻസ് ക്ലെയിമുകളിലുണ്ടായ ഈ വർധന സംശയാസ്പദമാണ്. രണ്ടാം തരംഗത്തിൽ ഔദ്യോഗിക രേഖപ്പെടുത്തിയ മരണനിരക്കിനേക്കാൾ നാല് മുതൽ പത്ത് മടങ്ങ് മരണങ്ങൾ ഉണ്ടായിട്ടുണ്ടെന്ന റിപ്പോർട്ടുകൾ ശരിവയ്ക്കുന്നതാണ്.
കേന്ദ്ര ആരോഗ്യ കുടുംബക്ഷേമ മന്ത്രാലയത്തിന്റെ കണക്കുകൾ പ്രകാരം രാജ്യത്ത് ആകെ റിപ്പോർട്ട് ചെയ്ത കോവിഡ് മരണങ്ങളുടെ എണ്ണം 5.07 ലക്ഷം ആണ്.
ബജാജ് അലയൻസ് ലൈഫ്, ഐസിഐസിഐ, പ്രുഡെൻഷ്യൽ, എച്ച്ഡിഎഫ്‌സി ലൈഫ്, കൊട്ടാക്ക് മഹീന്ദ്ര, മാക്സ് ലൈഫ്, പ്രമേരിക, എസ്ബിഐ, എൽഐസി തുടങ്ങി പ്രധാനപ്പെട്ട ഇൻഷുറൻസ് കമ്പനികളുടെ 2021–22 സാമ്പത്തിക വർഷത്തിലെ രണ്ടാം പാദത്തിൽ തീർപ്പാക്കിയ ഇൻഷുറൻസ് ക്ലെയിമുകളുടെ ആകെ എണ്ണം 9,56,846 ആണ്. ഇത് 2013–14 സാമ്പത്തിക വർഷം മുതൽ ഒരു പാദത്തിൽ തീർപ്പാക്കുന്ന ലൈഫ് ഇൻഷുറൻസ് ക്ലെയിമുകളുടെ ഏറ്റവും ഉയർന്ന നിരക്കാണ്.
2020 ഏപ്രിൽ മുതൽ ജൂൺവരെ തീർപ്പാക്കിയ ഇൻഷുറൻസ് ക്ലെയിമുകളുടെ എണ്ണം 2,39,656 ആയിരുന്നു. എന്നാൽ അതിനടത്തുള്ള മൂന്ന് പാദങ്ങളിലും ഈ കണക്ക് യഥാക്രമം 4.98 ലക്ഷം, 6.50 ലക്ഷം, 6.44 ലക്ഷം എന്നിങ്ങനെ ആയിരുന്നു.
2021–22 വർഷത്തിലെ ആദ്യ പാദത്തിൽ 4,97,909 ക്ലെയിമുകൾ തീർപ്പാക്കിയെങ്കിൽ രണ്ടാം പാദത്തിൽ ഇത് 9,56,846 ആയി ഉയർന്നു.
സാമ്പത്തിക വർഷത്തിന്റെ ആദ്യ പകുതി വരെ 15 ലക്ഷം ലൈഫ് ഇൻഷുറൻസ് ക്ലെയിമുകളാണ് തീർപ്പാക്കിയതെങ്കിൽ ഇത് 2014 മുതലുള്ള ഏഴ് വര്‍ഷത്തെ കാലയളവില്‍ തീർപ്പാക്കിയ കേസുകളുടെ ശരാശരിയായ ആറു ലക്ഷത്തിന്റെ ഇരട്ടിയിലധികമാണെന്നും കണക്കുകള്‍ വ്യക്തമാക്കുന്നു.

Eng­lish Sum­ma­ry: Covid de-ath: 136 per cent increase in insur­ance claims

You may like this video also

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.