23 December 2024, Monday
KSFE Galaxy Chits Banner 2

Related news

December 17, 2024
December 12, 2024
December 9, 2024
December 3, 2024
November 28, 2024
November 11, 2024
November 5, 2024
October 2, 2024
September 24, 2024
September 16, 2024

പി എച്ച് സി ‚സി എച്ച് സി  ഇവനിംഗ് ഒ പി പുന:രാരംഭിക്കും : മന്ത്രി വി ശിവന്‍കുട്ടി

Janayugom Webdesk
തിരുവനന്തപുരം
January 28, 2022 3:30 pm

കോവിഡ് പ്രതിരോധത്തിന്റെ ഭാഗമായി പി എച്ച് സി ‚സി എച്ച് സി  ഇവനിംഗ് ഒപി പുനഃരാരംഭിക്കും.അതോടൊപ്പം തദ്ദേശ സ്വയംഭരണ സ്ഥാപങ്ങളിയെയും ആരോഗ്യമേഖലയിലെയും ഉദ്യോഗസ്ഥരെ ഉള്‍പ്പെടുത്തി യോഗങ്ങള്‍ കൂടാനും തീരുമാനിച്ച. കോവിഡ് പ്രതിരോധ വളണ്ടിയർമാരുടെ ടീമിനെ വിപുലീകരിച്ച് ടീം ക്യാപ്റ്റന്റെ പേരും മൊബൈൽ നമ്പറും തഹസീൽദാരുടെ ഓഫീസ് ജില്ലാ കളക്ടറേറ്റിലെ കണ്‍ട്രോള്‍ റൂം തുടങ്ങിയവയ്ക്ക് കൈമാറണം. ടീം അംഗങ്ങൾ മാനദണ്ഡങ്ങൾ പാലിച്ച് ഗൃഹസന്ദർശനം നടത്തണം.

തദ്ദേശഭരണസ്ഥാപനങ്ങൾ ഹെൽപ്പ് ഡെസ്ക് ആരംഭിക്കണം. ആംബുലൻസ് ക്രമീകരണം ഉറപ്പുവരുത്തണം.ഡിസിസി, സിഎഫ്എൽടിസി സംവിധാനങ്ങൾ ആവശ്യമെങ്കിൽ ഒരുക്കാൻ സജ്ജമാകണം. തദ്ദേശഭരണസ്ഥാപനങ്ങൾ പൊലീസുമായി ചേർന്ന് പ്രവർത്തിക്കണം. ഡോക്ടർമാർ അടക്കമുള്ള ആരോഗ്യപ്രവർത്തകരെ വിന്യസിക്കുമ്പോൾ ഗ്രാമീണ‑ആദിവാസി മേഖലകൾക്ക് വേണ്ട പരിഗണന ഉറപ്പുവരുത്തണം. മരുന്ന് ലഭ്യത ഉറപ്പുവരുത്താൻ ഡിഎംഒ തലത്തിൽ ശ്രദ്ധ വേണം

പ്രധാന ആശുപത്രികളിൽ ഫ്രന്റ് ഡെസ്ക് സംവിധാനം ആരംഭിക്കണം. ആശുപത്രികളിൽ തദ്ദേശസ്വയംഭരണ സ്ഥാപന പ്രതിനിധികൾക്ക് ബന്ധപ്പെടാൻ പ്രത്യേക നമ്പർ സജ്ജീകരിക്കണം. കോവിഡുമായി ബന്ധപ്പെട്ട് മരണാനന്തര ധനസഹായം അർഹതപ്പെട്ടവർക്ക് ലഭിക്കുന്നുവെന്ന് ഉറപ്പുവരുത്താൻ തദ്ദേശസ്വയംഭരണസ്ഥാപനങ്ങൾ നടപടി സ്വീകരിക്കണമെന്നും മന്ത്രി യോഗത്തില്‍ വ്യക്തമാക്കി.

Eng­lish Sum­ma­ry : The PHC and CHC Evening OP will resume as part of the covid defence.

you may also like this video :

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.