25 December 2024, Wednesday
KSFE Galaxy Chits Banner 2

Related news

December 23, 2024
December 10, 2024
August 30, 2024
August 8, 2024
July 20, 2024
June 14, 2024
May 18, 2024
May 12, 2024
May 6, 2024
March 13, 2024

ഇറ്റലിയില്‍ നിന്നെത്തിയവര്‍ക്ക് കോവിഡ്: ലാബിനെതിരെ അന്വേഷണം

Janayugom Webdesk
അമൃത്‌സര്‍
January 9, 2022 8:00 pm

ഇറ്റലിയില്‍ നിന്ന് രണ്ട് പ്രത്യേക വിമാനങ്ങളില്‍ അമൃത്‌സറിലെത്തിയ 295 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ച സംഭവത്തില്‍ സ്വകാര്യ ലബോറട്ടറിക്കെതിരെ അന്വേഷണത്തിന് ഉത്തരവിട്ടു. പരിശോധനാ റിപ്പോര്‍ട്ടുകള്‍ തെറ്റാണെന്ന് നിരവധി യാത്രക്കാര്‍ ആരോപണം ഉന്നയിച്ചതിനെ തുടര്‍ന്നാണ് നടപടി. വിമാനത്താവളത്തിലെ സേവനങ്ങളില്‍ നിന്നും ഡല്‍ഹി അടിസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ലബോറട്ടറിയെ എയര്‍പോര്‍ട്ട് അതോറിറ്റി ഓഫ് ഇന്ത്യ മാറ്റി. 

വിമാനത്തിൽ കയറുന്നതിന് മണിക്കൂറുകൾക്ക് മുമ്പുള്ള പരിശോധനാ ഫലം നെഗറ്റീവ് ആയതിനാൽ അമൃത്‌സറിലെ റിപ്പോര്‍ട്ട് തെറ്റാണെന്നായിരുന്നു യാത്രക്കാരുടെ ആരോപണം. സംഭവത്തെ തുടര്‍ന്ന് ലാബിനെതിരെ വിമാനത്താവളത്തില്‍ വന്‍ പ്രതിഷേധവും ഉയര്‍ന്നിരുന്നു. ഇറ്റലിയിലെ മിലനില്‍ നിന്നും റോമില്‍ നിന്നും തൊട്ടടുത്ത ദിവസങ്ങളില്‍ അമൃത്‌സറിലെത്തിയ യാത്രക്കാര്‍ക്കാണ് വിമാനത്താവളത്തിലെ പരിശോധനയില്‍ കോവിഡ് പോസിറ്റീവായത്. എന്നാല്‍ ഇവരില്‍ ചിലരെ പിന്നീട് പരിശോധനയ്ക്ക് വിധേയമാക്കിയപ്പോള്‍ ഫലം നെഗറ്റീവ് ആയിരുന്നുവെന്ന് അധികൃതര്‍ പറഞ്ഞു. 

ENGLISH SUMMARY:Covid for those from Italy: Inves­ti­ga­tion against the lab
You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.