19 December 2024, Thursday
KSFE Galaxy Chits Banner 2

Related news

November 24, 2024
September 2, 2024
April 15, 2024
November 24, 2023
September 22, 2023
July 17, 2023
July 15, 2023
July 14, 2023
July 10, 2023
July 9, 2023

രാജ്യത്ത് കോവിഡ് കുറയുന്നുവെങ്കിലും ഡെങ്കി കേസുകളില്‍ വര്‍ധനവ്: മരണസാധ്യതകൂടുതല്‍, ജാഗ്രത കൈവെടിയരുതെന്ന് മുന്നറിയിപ്പ്

Janayugom Webdesk
ന്യൂഡല്‍ഹി
December 11, 2021 6:03 pm

കോവിഡ് വ്യാപനം കുറഞ്ഞുവെങ്കിലും വിവിധ സംസ്ഥാനങ്ങളില്‍ ഡെങ്കിപ്പനി പടര്‍ന്നുപിടിക്കുന്നതായി റിപ്പോര്‍ട്ട്. രാഷ്ട്രതലസ്ഥാനമായ ഡല്‍ഹി അടക്കം 15 സംസ്ഥാനങ്ങളില്‍ കോവിഡിന്റെ രണ്ടാം തരംഗത്തിനു ശേഷം ഡെങ്കിപ്പനി പടര്‍ന്നു പിടിച്ചു.

കഴിഞ്ഞ അഞ്ചു വര്‍ഷത്തിനിടെയുള്ള ഏറ്റവും കൂടുതല്‍ ഡെങ്കിപ്പനി കേസുകളാണ് ഈ വര്‍ഷം ഡല്‍ഹിയില്‍ റിപ്പോര്‍ട്ട് ചെയ്തത്. ജനുവരി മുതല്‍ ഒക്ടോബര്‍ വരെയുള്ള മാസങ്ങളില്‍ രാജ്യത്ത് ആകെ 1,00000 ഡെങ്കു കേസുകള്‍ സ്ഥിരീകരിച്ചതായി ഔദ്യോഗിക കണക്കുകള്‍ വ്യക്തമാക്കുന്നു. 90 മരണങ്ങളും റിപ്പോര്‍ട്ട് ചെയ്തു.

അതേസമയം കോവിഡിനും ഡെങ്കിപ്പനിയ്ക്കും സമാന രോഗലക്ഷണങ്ങള്‍ ഉള്ളതിനാല്‍ തെറ്റായ രോഗനിര്‍ണയത്തിനും മാരകമായ അനന്തരഫലങ്ങള്‍ക്കും കാരണമായേക്കുമെന്ന് ദ പ്രിന്റ് പുറത്തുവിട്ട റിപ്പോര്‍ട്ടില്‍ പറയുന്നു. ശരിയായ ചികിത്സ നല്‍കിയില്ലെങ്കില്‍ ഡെങ്കിപ്പനി കേസുകളില്‍ മരണസാധ്യത വളരെ കൂടുതലാണ്. രോഗം ബാധിക്കുന്നവരില്‍ 90 ശതമാനത്തിനും ആശുപത്രിയിലെ ചികിത്സ വേണ്ടിവരും. അഞ്ച് വയസിന് താഴെ പ്രായമായ കുട്ടികള്‍ക്ക് രോഗബാധയുണ്ടായാല്‍ രണ്ട് മുതല്‍ മൂന്ന് ശതമാനം വരെ മരണ സാധ്യതയുണ്ട്.

Eng­lish Sum­ma­ry: Covid is declin­ing in the coun­try but dengue cas­es are on the rise

You may like this video also

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.