23 January 2026, Friday

Related news

January 19, 2026
January 3, 2026
December 22, 2025
December 14, 2025
December 12, 2025
December 8, 2025
November 30, 2025
November 30, 2025
November 29, 2025
November 24, 2025

കോവിഡ് സ്ത്രീകളിൽ രക്തക്കുഴലുകളുടെ പ്രായം കൂട്ടും: പഠനം

Janayugom Webdesk
ന്യൂഡൽഹി
August 19, 2025 10:35 am

കോവിഡ് അണുബാധ സ്ത്രീകളുടെ രക്തക്കുഴലുകളുടെ പ്രായം വർധിപ്പിക്കുമെന്ന് ഫ്രാൻസിലെ യൂണിവേഴ്സിറ്റി പാരിസ് സിറ്റി കണ്ടെത്തി. ശ്വാസതടസം, ക്ഷീണം തുടങ്ങിയ രോഗലക്ഷണങ്ങളുള്ള ലോങ് കോവിഡ് അഥവാ പോസ്റ്റ് കോവിഡ് സിൻഡ്രോം എന്ന രോഗാവസ്ഥയിലുള്ളവരിൽ നടത്തിയ പഠനത്തിലേതാണു കണ്ടെത്തൽ.

ഇതു പക്ഷാഘാതം, ഹൃദയാഘാതം എന്നിവയുൾപ്പെടെയുള്ള അസുഖങ്ങളുടെ സാധ്യത വർധിപ്പിക്കുന്നുവെന്നും യൂറോപ്യൻ ഹാർട്ട് ജേണലിൽ പ്രസിദ്ധീകരിച്ച പഠനത്തിലുണ്ട്. പുരുഷന്മാരെ അപേക്ഷിച്ച് സ്ത്രീകൾക്കു പ്രതിരോധശേഷി കൂടുതലാണ്. അതുകാരണം രക്തക്കുഴലിലേക്കു കടക്കാൻ ശ്രമിക്കുന്ന വൈറസിനെ ആദ്യഘട്ടത്തിൽ നശിപ്പിക്കുന്നു.

പിന്നീട് രക്തക്കുഴലുകളുടെ തകരാറിന് ഇതു കാരണമാകുന്നു. കോവിഡ് മുക്തി നേടിയവരിൽ വർഷങ്ങളോളം രോഗലക്ഷണങ്ങൾ തുടരുന്നതായും 16 രാജ്യങ്ങളിൽനിന്നുള്ള 2,400 ആളുകളിൽ നടത്തിയ പഠനത്തിൽ കണ്ടെത്തിയിട്ടുണ്ട്. ഇതിൽ ഭൂരിഭാഗവും സ്ത്രീകളായിരുന്നു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.