കോവിഡ്-19 എംആര്‍എന്‍എ വാക‍്സിനുകള്‍ അധിക മരണത്തിനും വൈകല്യത്തിനും കാരണമാകുന്നതായി വിദഗ്ധര്‍. ഇത്തരം വാക്സിനുകളുടെ ഉപയോഗം അടിയന്തരമായി അവസാനിപ്പിക്കണമെന്നാവശ്യപ്പെട്ട് ഡോക്ടര്‍മാര്‍, ആരോഗ്യപ്രവര്‍ത്തകര്‍ തുടങ്ങിയവര്‍ രംഗത്തെത്തി. കോവിഡ് മഹാമാരി കാലത്ത് അടിയന്തരഘട്ടം എന്ന നിലയ‍്ക്കാണ് ജീന്‍ അധിഷ‍്ഠിത സാങ്കേതികവിദ്യ ഉപയോഗിച്ചുള്ള ഈ വാക‍്സിനുകള്‍ ഉപയോഗിക്കാന്‍ അനുമതി നല്‍കിയത്. ഇവ ഹാനികരമല്ലെന്ന് തെളിയിക്കുന്നത് വരെ, സാധാരണ മെഡിക്കല്‍ മുന്‍കരുതല്‍ എന്ന നിലയില്‍ ഇവയുടെ ഉപയോഗം തല്‍ക്കാലം നിര്‍ത്തിവയ‍്ക്കണമെന്നാണ് ഡോക‍്ടര്‍മാര്‍ അടക്കമുള്ള ആരോഗ്യപ്രവര്‍ത്തകര്‍ ഹോപ്പ് അക്കോര്‍ഡ് ഹര്‍ജിയില്‍ ആവശ്യപ്പെട്ടിരിക്കുന്നത്. എംആര്‍എന്‍എ വാക‍്സിനുകളുടെ തുടര്‍ച്ചയായ ഉപയോഗം അവസാനിപ്പിക്കുകയെന്ന ലക്ഷ്യത്തോടെ ഓണ്‍ലൈനില്‍ ഒപ്പുകള്‍ ശേഖരിച്ച് നിവേദനം നല്‍കുന്ന പരിപാടിയാണ് ഹോപ്പ് അക്കോര്‍ഡ്.
വാക‍്സിന്‍ കുത്തിവയ‍്പ്പ് മരണനിരക്ക് വര്‍ധിപ്പിക്കുന്നതായ ആരോപണം എളുപ്പത്തില്‍ തള്ളിക്കളയാന്‍ പാടില്ലെന്ന് ആരോഗ്യവിദഗ്ധര്‍ പറയുന്നു. അടുത്തിടെ പ്രത്യേകിച്ച് ജോലി സമയത്തോ വ്യായാമ വേളയിലോ വ്യക്തമായ കാരണമില്ലാതെ യുവാക്കള്‍ക്ക് മരണം സംഭവിക്കുന്നത് ഏറെ ചര്‍ച്ചകള്‍ക്കു വഴിവച്ചിരുന്നു. കോവിഡ് വാക്സിനാണ് ഇതിനു കാരണം എന്നായിരുന്നു പലരും അവകാശപ്പെട്ടത്. അതേസമയം വാക്‌സിന്‍ പാര്‍ശ്വഫലങ്ങള്‍ കാരണമാണ് യുവാക്കളില്‍ ഹൃദയാഘാതം ഉണ്ടാവുന്നതെന്ന് പഠനങ്ങളിലൊന്നും തെളിയിച്ചിട്ടില്ല.
ഈ വിഷയത്തില്‍ ബ്രിട്ടീഷ്-ഇന്ത്യന്‍ ഹൃദ്രോഗവിദഗ്ധന്‍ ഡോ. അസീം മല്‍ഹോത്ര തയ്യാറാക്കിയ തുറന്ന കത്ത് യുകെയിലെ ജനറല്‍ മെഡിക്കല്‍ കൗണ്‍സിലിന് സമര്‍പ്പിച്ചിരുന്നു. വാക‍്സിനുകളുടെ ഉപയോഗം ഗുരുതരമായ പ്രത്യാഘാതങ്ങള്‍ക്ക് കാരണമാകുമെന്ന് പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട്, നിയന്ത്രിത പരീക്ഷണങ്ങള്‍ തുടങ്ങിയ കാര്യങ്ങളിലെ ഡാറ്റായിലൂടെ സ്ഥിരീകരിച്ചിട്ടുണ്ടെന്നും ഡോക‍്ടര്‍ വ്യക്തമാക്കി. ചില ആളുകള്‍ക്കെങ്കിലും കോവിഡ് വാക‍്സിനുമായി ബന്ധപ്പെട്ട ഗുരുതരമായ അപകടസാധ്യതകള്‍ ഉണ്ട് എന്നതിന് വ്യക്തമായ തെളിവുകളുണ്ട്. നിലവിലെ കണക്കനുസരിച്ച് വാക‍്സിനുകള്‍ ഗുണത്തേക്കാളേറെ ദോഷമാണ് വരുത്തുന്നതെന്നും ഒരു വിഭാഗം ആരോഗ്യവിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.