21 November 2024, Thursday
KSFE Galaxy Chits Banner 2

Related news

October 31, 2024
October 30, 2024
October 29, 2024
October 22, 2024
October 20, 2024
October 20, 2024
October 16, 2024
October 10, 2024
September 28, 2024
September 27, 2024

കോവിഡ് നിയന്ത്രണങ്ങള്‍: യുഎഇ- ഇന്ത്യ വിമാന ടിക്കറ്റ് നിരക്ക് കുത്തനെ ഇടിഞ്ഞു; നിരക്കുകള്‍ ഇങ്ങനെ…

Janayugom Webdesk
ദുബായ്
January 6, 2022 9:44 pm

യുഎഇ-ഇന്ത്യ വിമാന ടിക്കറ്റ് നിരക്ക് കുത്തനെ ഇടിഞ്ഞതായി റിപ്പോര്‍ട്ടുകള്‍. എമിറേറ്റ്സ് എയര്‍ലൈനും ഫ്ളൈ ദുബായിയും ദുബായില്‍നിന്ന് കൊച്ചിയിലേക്ക് 300മുതല്‍ 500വരെ ദിര്‍ഹത്തിനുള്ളില്‍ (ഏകദേശം 6000 രൂപ മുതല്‍ 10000 രൂപ വരെ) ടിക്കറ്റുകള്‍ നല്‍കുന്നുണ്ടണ്ട്. ദുബായില്‍നിന്ന് തിരുവനന്തപുരത്തേക്ക് 390 ദിര്‍ഹം മുതല്‍ (ഏകദേശം 7800 രൂപ) ടിക്കറ്റുകള്‍ ലഭ്യമാണ്. കണ്ണൂര്‍, കോഴിക്കോട് എന്നിവിടങ്ങളിലേക്ക് 380 ദിര്‍ഹം മുതല്‍ 600 വരെ ദിര്‍ഹത്തിനുള്ളില്‍ (ഏകദേശം7600 രൂപ മുതല്‍ 12,000 രൂപ വരെ) ടിക്കറ്റുകള്‍ ലഭിക്കും. ദുബായില്‍നിന്ന് മുംബൈയിലേക്കുള്ള നിരക്ക് 300 ദിര്‍ഹവും (ഏകദേശം 6000 രൂപ) അതില്‍ താഴെയുമായി കുറഞ്ഞു. ഡല്‍ഹിയിലേക്ക് 330 ദിര്‍ഹം മുതലാണ് നിരക്ക്. ചില ട്രാവല്‍ പോര്‍ട്ടലില്‍ ദുബായ്~ഇന്ത്യ റൂട്ടിലെ പ്രതിദിന ബുക്കിങ് 120 ആയി കുറഞ്ഞിട്ടുണ്ട്. ഒരാഴ്ചമുമ്പ് 142 ബുക്കിങ്ങുകള്‍ രേഖപ്പെടുത്തിയിരുന്നു. എന്നാല്‍, യു.എ.ഇ.യിലെ പുതിയ വാരാന്ത്യ അവധിമാറ്റമൊന്നും യാത്രാനിരക്കിനെ കാര്യമായി ബാധിച്ചിട്ടില്ലെന്നും ട്രാവല്‍ ഏജന്‍സികള്‍ വ്യക്തമാക്കി.

അന്താരാഷ്ട്ര യാത്രക്കാര്‍ക്ക് ഏഴുദിവസത്തെ നിര്‍ബന്ധിത ക്വാറന്റീന്‍ ഉള്‍പ്പെടെയുള്ള നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയതിന് പിന്നാലെയാണ് നിരക്കില്‍ ഇടിവുണ്ടായത്. കഴിഞ്ഞവര്‍ഷം യു.എ.ഇ- ഇന്ത്യ യാത്രാ നിരോധനത്തിന്റെ സമയത്തായിരുന്നു നിരക്കില്‍ ഇത്തരത്തില്‍ കുറവ് രേഖപ്പെടുത്തിയത്.

അതേസമയം, ഇന്ത്യയില്‍നിന്ന് യു.എ.ഇ.യിലേക്കുള്ള വിമാനയാത്രാനിരക്കിലുള്ള വര്‍ധന തുടരുകയാണ്. ഡല്‍ഹിയില്‍നിന്ന് ദുബായിലേക്കുള്ള വിമാനങ്ങള്‍ക്ക് 1000 മുതല്‍ 1500 വരെ ദിര്‍ഹമാണ് (ഏകദേശം 20,000 രൂപ മുതല്‍ 30,000 രൂപ വരെ) ഈടാക്കുന്നത്. മുംബൈ-ദുബായ് ഒറ്റയാത്രയ്ക്ക് ചില എയര്‍ലൈനുകള്‍ 2600 ദിര്‍ഹം വരെ (ഏകദേശം 52,000 രൂപ വരെ) ഈടാക്കുന്നുണ്ട്. കൊച്ചി-ദുബായ് 1300 ദിര്‍ഹം വരെ (ഏകദേശം 26,000 രൂപ വരെ) ചെലവാകും. തിരുവനന്തപുരം-ദുബായ് ടിക്കറ്റിന് ചില വിമാനങ്ങള്‍ 1500 മുതല്‍ 4000 ദിര്‍ഹം വരെ (ഏകദേശം 30,000 രൂപ മുതല്‍ 80,000 രൂപ വരെ) ഈടാക്കുന്നുണ്ട്. കണ്ണൂര്‍, കോഴിക്കോട് എന്നിവിടങ്ങളില്‍നിന്ന് ദുബായിലേക്ക് 1000മുതല്‍ 1400 ദിര്‍ഹത്തിനിടയ്ക്കാണ്(ഏകദേശം 20,000–28,000 രൂപ)നിരക്ക്.

Eng­lish Sum­ma­ry: Covid restric­tions: UAE-India flight tick­et prices fall sharply

You may like this video also

TOP NEWS

November 21, 2024
November 21, 2024
November 21, 2024
November 21, 2024
November 21, 2024
November 21, 2024

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.