30 May 2024, Thursday

Related news

May 27, 2024
May 18, 2024
May 12, 2024
May 6, 2024
April 21, 2024
March 13, 2024
March 13, 2024
March 12, 2024
March 7, 2024
March 4, 2024

ചൈനയില്‍ വീണ്ടും കോവിഡ് ഭീതി: ജെഎന്‍.1 പടരുന്നു

Janayugom Webdesk
ബെയ്ജിങ്
March 13, 2024 10:28 pm

ചൈനയില്‍ വീണ്ടും കോവിഡ് വ്യാപനം. ജെഎന്‍.1 വകഭേദം വ്യാപിക്കുന്നതായി ചൈനീസ് സെന്റര്‍ ഫോര്‍ ഡിസീസ് കണ്‍ട്രോള്‍ ആന്റ് പ്രിവന്‍ഷന്‍ (ചൈന സിഡിസി)റിപ്പോര്‍ട്ട് ചെയ്തു. ഫെബ്രുവരി മാസം ജെഎന്‍.1 ബാധിച്ച് 358 പേര്‍ ഗുരുതരാവസ്ഥയില്‍ ചികിത്സ തേടിയെന്നും 22 പേര്‍ മരിച്ചെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. 6653 കോവിഡ് കേസുകളാണ് ഈ കാലയളവില്‍ രജിസ്റ്റര്‍ ചെയ്തത്. ജെഎന്‍.1ന്റെ സാന്നിധ്യം വളരെ കൂടുതലായിരുന്നുവെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. എക്സ്ബിബിയും അതിന്റെ ഉപവകഭേദങ്ങളും ബാധിക്കുന്നവരുടെ എണ്ണത്തില്‍ കുറവുണ്ടായപ്പോള്‍ ജെഎന്‍.1, അതിന്റെ ഉപവകഭേദങ്ങള്‍ എന്നിവ പിടിപെടുന്നവരുടെ എണ്ണത്തില്‍ ക്രമാതീതമായ വര്‍ധനയാണുണ്ടായതെന്ന് ഗ്ലോബല്‍ ടൈംസ് റിപ്പോര്‍ട്ട് ചെയ്തു. 

Eng­lish Summary:Covid scare again in Chi­na: JN.1 is spreading

You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.