വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടിക്ക് കോവിഡ് സ്ഥിരീകരിച്ചു. അദ്ദേഹത്തെ കിംസ് ആശുപത്രിയിൽ പ്രവേശിപ്പിച്ചതായി അധികൃതർ അറിയിച്ചു. മുഖ്യമന്ത്രിയുടെ ഓഫീസിൽ ഉൾപ്പെടെ സെക്രട്ടറിയേറ്റിൽ കോവിഡ് വ്യാപനം രൂക്ഷം. മുഖ്യമന്ത്രിയുടെ ഓഫീസിൽ പകുതിയോളം ജീവനക്കാർക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. ഇതോടെ മുഖ്യമന്ത്രിയുടെ ഓഫീസിൽ നിയന്ത്രണം ഏർപ്പെടുത്തി.
വനം, ദേവസ്വം, ആരോഗ്യമന്ത്രിയുടെ ഓഫീസ് എന്നിവിടങ്ങളിലെ ജീവനക്കാർക്കും കോവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്. രോഗ വ്യാപനത്തെ തുടർന്ന് സെക്രട്ടേറിയറ്റ് സെൻട്രൽ ലൈബ്രറി അടച്ചു. സാമ്പത്തികവർഷം അവസാനമായതിനാൽ പദ്ധതിനടത്തിപ്പ് താളംതെറ്റുമെന്ന ആശങ്ക ഉയർന്നിട്ടുണ്ട്.
തിരുവനന്തപുരം കെഎസ്ആര്‍ടിസി ഡിപ്പോയിലും കോവിഡ് വ്യാപനം രൂക്ഷമാണ്. കെഎസ്ആര്‍ടിസിയിലെ 82 ജീവനക്കാര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചിരിക്കുന്നത്. കെഎസ്ആർടിസി ചീഫ് ഓഫീസിലെ ചില ജീവനക്കാർക്കും രോഗം ബാധിച്ചിട്ടുണ്ട്. പന്പ സർവീസ് കഴിഞ്ഞെത്തിയ ജീവനക്കാരിലാണ് കോവിഡ് ബാധ കൂടുതലായി കണ്ടെത്തിയിരിക്കുന്നത്.
ആറ്റിങ്ങൽ യൂണിറ്റിൽ പത്ത് ഡ്രൈവർമാർക്കും ഏഴ് കണ്ടക്ടർമാർക്കും രോഗം ബാധിച്ചതായി സ്ഥിരീകരിച്ചിട്ടുണ്ട്. ജീവനക്കാർക്കിടയിൽ രോഗ ബാധ വർധിക്കുന്നത് സർവീസുകളെ ബാധിക്കുമെന്ന് അധികൃതർ പറയുന്നു.
english summary; covid spread in the state is extreme
you may also like this video;
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.