23 December 2024, Monday
KSFE Galaxy Chits Banner 2

Related news

December 10, 2024
August 30, 2024
August 8, 2024
July 20, 2024
June 14, 2024
May 18, 2024
May 12, 2024
May 6, 2024
March 13, 2024
March 12, 2024

കോവിഡിന്റെ ആല്‍ഫ വകഭേദം വളര്‍ത്തുമൃഗങ്ങളില്‍ കണ്ടെത്തിയതായി പഠനം

Janayugom Webdesk
November 6, 2021 12:43 pm

സാര്‍സ് കോവ് 2 ന്റെ ആല്‍ഫാ വകഭേദം വളര്‍ത്തുമൃഗങ്ങള്‍ക്ക് ബാധിക്കാമെന്ന് പഠനം. വെറ്ററിനറി റെക്കോര്‍ഡ് ജേണലിലാണ് ഇക്കാര്യം വ്യക്തമാക്കിയത്. തെക്കുകിഴക്കൻ ഇംഗ്ലണ്ടിലാണ് ഇത് ആദ്യമായി കണ്ടെത്തിയത്. വളര്‍ത്തുമൃഗങ്ങളില്‍ സാര്‍സ് കോവ് 2 ആല്‍ഫ വേരിയന്റിന്റെ ആദ്യ തിരിച്ചറിയല്‍ പഠനമാണിത്. രണ്ട് പൂച്ചകള്‍ക്കും ഒരു നായയ്ക്കും പിസിആര്‍ പരിശോധനയില്‍ പോസ്റ്റീവ് ആയിരുന്നു. ഈ വളര്‍ത്തു മൃഗങ്ങള്‍ക്ക് അസുഖം വരുന്നതിന് ആഴ്ചകള്‍ക്ക് മുമ്പ് ശ്വാസ സംബന്ധമായ ലക്ഷണങ്ങള്‍ പ്രകടിപ്പിച്ചിരുന്നതായും പഠനത്തില്‍ പറയുന്നു.

ഈ വകഭേദം അതിന്റെ വര്‍ദ്ധിച്ച സംക്രമണക്ഷമതയും പകര്‍ച്ചവ്യാധിയും കാരണം ഇംഗ്ലണ്ടില്‍ നിലവിലുളള വകഭേദങ്ങളെ അതിവേഗം മറികടന്നതായും പഠനത്തില്‍ പറയുന്നു. വളര്‍ത്തുമൃഗങ്ങളിലെ കോവിഡ് അണുബാധ താരതമ്യേന അപൂര്‍വമായ അവസ്ഥയായി തുടരുന്നുവെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

ENGLISH SUMMARY: covid’s alpha vari­ant found in cat and dogs

YOU MAY ALSO LIKE THIS VIDEO

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.