സംസ്ഥാനത്ത് ഇന്ന് 3,904 പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചു. കഴിഞ്ഞ മണിക്കൂറുകളില്‍ വൈറസ് ബാധയെ തുടര്‍ന്ന് 14 പേര് മരിച്ചതായും ആരോഗ്യവകുപ്പ് കണക്കുകള്‍ വ്യക്തമാക്കി. എറണാകുളത്താണ് ഇന്ന് ഏറ്റവും കൂടുതല്‍ കോവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തത്. 929 കേസുകളാണ് പുതുതായി ജില്ലയില്‍ റിപ്പോര്‍ട്ട് ചെയ്തത്. ജില്ലയില്‍ ഒരു മരണവും സ്ഥിരീകരിച്ചു.
തിരുവനന്തപുരം 861, കൊല്ലം 353, പാലക്കാട് 237, ഇടുക്കി 113, കോട്ടയം 414 , ആലപ്പുഴ 246, തൃശൂര്‍ 195, പാലക്കാട് 123, മലപ്പുറം 82, കോഴിക്കോട് 215, വയനാട് 33, കണ്ണൂര്‍ 70, കാസര്‍കോട് 33 എന്നിങ്ങനേയാണ് മറ്റ് ജില്ലകളില്‍ രോഗ ബാധ സ്ഥിരീകരിച്ചത്. കോവിഡ് വ്യാപനം വര്‍ധിക്കുന്ന പശ്ചാത്തലത്തില്‍ ജാഗ്രത തുടരാന്‍ ആരോഗ്യമന്ത്രി വീണാ ജോര്‍ജ് നിര്‍ദേശിച്ചിട്ടുണ്ട്. മാസ്ക് ധരിക്കുന്നത് ഉള്‍പ്പെടെ കോവിഡ് പ്രോട്ടോക്കോള്‍ കൃത്യമായി പാലിക്കാനും ആരോഗ്യമന്ത്രി ആവശ്യപ്പെട്ടു.
English Summary:covidupdates in kerala 30–6‑2022
You may also like this video
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.