24 December 2024, Tuesday
KSFE Galaxy Chits Banner 2

Related news

December 23, 2024
December 19, 2024
December 18, 2024
December 17, 2024
December 17, 2024
December 16, 2024
December 12, 2024
December 12, 2024
December 10, 2024
December 9, 2024

കോവിഷീല്‍ഡ് പാര്‍ശ്വഫലം: സുപ്രീം കോടതി വാദം കേള്‍ക്കും

Janayugom Webdesk
ന്യൂഡല്‍ഹി
May 6, 2024 10:53 pm

കോവിഡ് രോഗ പ്രതിരോധത്തിനായി നല്‍കിയ കോവിഷീല്‍ഡ് വാക്‌സിന്റെ പാര്‍ശ്വഫലങ്ങളെ കുറിച്ച് അന്വേഷിക്കാന്‍ വിദഗ്ധ സമിതിയെ നിയോഗിക്കണമെന്ന് ആവശ്യപ്പെട്ടുള്ള ഹര്‍ജിയില്‍ വാദം കേള്‍ക്കാന്‍ സുപ്രീം കോടതി തീരുമാനം. കേസില്‍ എന്നാണ് വാദം കേള്‍ക്കുന്നതെന്ന് വ്യക്തമാക്കിയില്ലെങ്കിലും വിഷയം പരിഗണിക്കാമെന്ന് ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ് വ്യക്തമാക്കി.
കോവിഷീല്‍ഡിന്റെ പാര്‍ശ്വഫലങ്ങള്‍ സംബന്ധിച്ച് അന്താരാഷ്ട്ര തലത്തില്‍ ആക്ഷേപം ഉയര്‍ന്നിരുന്നു. ഈ പശ്ചാത്തലത്തിലാണ് വിദഗ്ധ സമിതി വിഷയം അന്വേഷിക്കണമെന്നും ഇതിന്റെ പാര്‍ശ്വഫലങ്ങള്‍ നേരിടേണ്ടി വന്നവര്‍ക്ക് നഷ്ടപരിഹാരം നല്‍കണമെന്നും ആവശ്യപ്പെട്ട് സുപ്രീം കോടതിയില്‍ ഹര്‍ജി സമര്‍പ്പിച്ചിരിക്കുന്നത്.

ബ്രിട്ടീഷ് ഫാര്‍മ കമ്പനിയായ അസ്ട്രസെനകയും ഓക്‌സ്‌ഫഡ് യൂണിവേഴ്‌സിറ്റിയും സംയുക്തമായി വികസിപ്പിച്ച കോവിഷീല്‍ഡ് ഇന്ത്യയിലെ സെറം ഇന്‍സ്റ്റിറ്റ്യൂട്ടാണ് നിര്‍മ്മിച്ച് വില്പന നടത്തിയത്. വാക്‌സിന് ചില പാര്‍ശ്വഫലങ്ങള്‍ ചിലരില്‍ കണ്ടു വരുന്നതായി കമ്പനി അടുത്തിടെ സമ്മതിച്ചിരുന്നു. 

Eng­lish Sum­ma­ry: Cov­iShield side effect: The Supreme Court will hear the case

You may also like this video

TOP NEWS

December 24, 2024
December 24, 2024
December 23, 2024
December 23, 2024
December 23, 2024
December 23, 2024

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.