23 December 2024, Monday
KSFE Galaxy Chits Banner 2

Related news

December 6, 2024
October 21, 2024
October 14, 2024
October 14, 2024
September 30, 2024
September 23, 2024
September 14, 2024
July 24, 2024
June 7, 2024
May 7, 2024

പന്തളത്ത് പശുവിന് പേവിഷബാധയെന്ന് സംശയം

Janayugom Webdesk
പത്തനംതിട്ട
October 5, 2022 12:03 pm

പന്തളത്ത് പശുവിന് പേവിഷബാധയെന്ന് സംശയം. തെക്കേമണ്ണിൽ സന്തോഷ് കുമാറിൻ്റെ പശുവാണ് രോഗ ലക്ഷണങ്ങളുള്ളത്. പശുവിന് പേവിഷബാധ സ്ഥിരീകരിച്ചിട്ടില്ലെന്ന് മൃഗസംരക്ഷണ വകുപ്പ് അധികൃതർ അറിയിച്ചു. വെള്ളിയാഴ്ച മുതലാണ് ലക്ഷണങ്ങൾ കണ്ടുതുടങ്ങിയത്. കഴിഞ്ഞ മൂന്നുദിവസമായി പശു തീറ്റ എടുക്കുന്നില്ലെന്ന് വീട്ടുകാര്‍ പറയുന്നു. രോഗലക്ഷണങ്ങൾ കണ്ടു തുടങ്ങിയപ്പോൾ തന്നെ മൃഗാശുപത്രിയിൽ വിവരം അറിയിച്ചു. 

രണ്ടേകാൽ വയസ്സുള്ള പശു 6 മാസം ഗർഭിണിയാണ്. പശു പേവിഷബാധയുടെ രോഗലക്ഷണങ്ങൾ കാണിച്ച സാഹചര്യത്തിൽ സ്ഥലത്തെ മറ്റു മൃഗങ്ങളും മൃഗസംരക്ഷണ വകുപ്പിന്റെ നിരീക്ഷണത്തിലാണ്. പ്രദേശത്ത് പേവിഷ ബാധ ലക്ഷണങ്ങൾ ഉള്ള നായ്ക്കളെ കണ്ടതായും അറിവില്ലെന്ന് അധികൃതർ അറിയിച്ചു. 

Eng­lish Summary:Cow in Pan­dalam is sus­pect­ed to be infect­ed with rabies
You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.