തെലങ്കാന ഗവർണറായി ജാർഖണ്ഡ് ഗവർണർ സി പി രാധാകൃഷ്ണൻ ബുധനാഴ്ച സത്യപ്രതിജ്ഞ ചെയ്തു. രാജ്ഭവനിൽ നടന്ന ചടങ്ങിൽ തെലങ്കാന ഹൈക്കോടതി ചീഫ് ജസ്റ്റിസ് അലോക് ആരാധെ രാധാകൃഷ്ണന് സത്യവാചകം ചൊല്ലിക്കൊടുത്തു.
മുഖ്യമന്ത്രി എ രേവന്ത് റെഡ്ഡിയും മന്ത്രിസഭയിലെ സഹപ്രവർത്തകരും മുതിർന്ന ഉദ്യോഗസ്ഥരും ചടങ്ങില്‍ പങ്കെടുത്തു.
തെലങ്കാന ഗവർണറുടെയും പുതുച്ചേരി ലെഫ്റ്റനൻ്റ് ഗവർണറുടെയും ചുമതലകൾ നിർവഹിക്കുന്നതിന് ജാർഖണ്ഡ് ഗവർണറെ നിയമിച്ചുകൊണ്ട് രാഷ്ട്രപതി പുറപ്പെടുവിച്ച നിയമന വാറണ്ട് ചീഫ് സെക്രട്ടറി ശാന്തി കുമാരി വായിച്ചു. നിയമന വാറണ്ട് ചീഫ് ജസ്റ്റിസ് ഗവർണർക്ക് കൈമാറി.
ലോക്‌സഭാ തെരഞ്ഞെടുപ്പിൽ തമിഴ്‌നാട്ടിൽ മത്സരിക്കാനൊരുങ്ങുന്ന തമിഴിസൈ സൗന്ദരരാജൻ രാജിവച്ചതിനെ തുടർന്നാണ് രാധാകൃഷ്ണന് തെലങ്കാനയുടെയും പുതുച്ചേരിയുടെയും അധിക ചുമതല നൽകിയത്.
തെലങ്കാനയുടെ മൂന്നാമത്തെ ഗവർണറാണ് രാധാകൃഷ്ണൻ. ബിജെപി സ്ഥാനാർത്ഥിയായി കോയമ്പത്തൂരിൽ നിന്ന് രണ്ട് തവണ പാർലമെൻ്റ് അംഗമായ അദ്ദേഹം കഴിഞ്ഞ വർഷം ജാർഖണ്ഡ് ഗവർണറായി ചുമതലയേറ്റു.
2014‑ൽ തെലങ്കാന സംസ്ഥാനം രൂപീകരിച്ചതിന് ശേഷമുള്ള മൂന്ന് ഗവർണർമാരും തമിഴ്നാട്ടിൽ നിന്നുള്ളവരാണ് എന്നതാണ് ശ്രദ്ധേയം. ഇഎസ്എൽ നരസിംഹൻ, തമിഴിസൈ സൗന്ദരരാജൻ എന്നിവരും തമിഴ്നാട്ടിൽ നിന്നുള്ളവരാണ്.
English Summary: CP Radhakrishnan sworn in as Telangana Governor
You may also like this video
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.