23 January 2026, Friday

Related news

January 22, 2026
January 22, 2026
January 20, 2026
January 19, 2026
January 17, 2026
January 16, 2026
January 16, 2026
January 15, 2026
January 15, 2026
January 15, 2026

മഹാരാഷ്‌ട്ര ഷിർപൂർ മണ്ഡലത്തിൽ സിപിഐ സ്ഥാനാർത്ഥി ബുദ്ധ പവാര നോമിനേഷൻ നൽകി

Janayugom Webdesk
മുംബൈ
October 30, 2024 1:06 pm

മഹാരാഷ്‌ട്ര ഷിർപൂർ മണ്ഡലത്തിൽ സിപിഐ സ്ഥാനാർത്ഥി ബുദ്ധ പവാര നോമിനേഷൻ നൽകി. കോൺഗ്രസ്, എൻസിപി (ശരത് പവാര്‍) ശിവസേന (ഉദ്ധവ് താക്കറെ) എന്നി പാര്‍ട്ടികള്‍ നയിക്കുന്ന മഹാവികാസ് അഘാഡിയുടെ ഭാഗമായിട്ടാണ് സിപിഐ മത്സരിക്കുന്നത്. സിപിഐ ദേശിയ സെക്രട്ടറിയേറ്റ് അംഗം ബി കെ കാങ്കോ , സംസ്ഥാന സെക്രട്ടറി സുബാഷ് ലാൻഡെ തുടങ്ങിയവർ സ്ഥാനാർത്ഥിക്കൊപ്പമുണ്ടായിരുന്നു. 

അഖിലേന്ത്യ കിസാൻ സഭ നേതാവായ ബുദ്ധപവാര നിരവധി സമരങ്ങളിൽ പങ്കെടുത്ത് ജയിൽവാസം അനുഭവിച്ചിട്ടുണ്ട്. സീറ്റ് ചർച്ചയുടെ തുടക്കത്തിൽ തന്നെ സിപിഐയെ മുന്നണിയുടെ ഭാഗമാക്കണമെന്ന ആവശ്യം എൻ സി പി പ്രസിഡന്റ് ശരദ് പവർ മുന്നോട്ട് വെച്ചിരുന്നതായി സിപിഐ നേതാക്കൾ അറിയിച്ചു. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.