5 November 2024, Tuesday
KSFE Galaxy Chits Banner 2

സംസ്ഥാനത്ത് സിപിഐ 97-ാം സ്ഥാപകദിനാഘോഷം

web desk
തിരുവനന്തപുരം
December 26, 2022 12:30 pm

സിപിഐ യുടെ 97-ാം സ്ഥാപകദിനാചരണം ഇന്ന് വിപുലമായ പരിപാടികളോടെ സംസ്ഥാനത്ത് ആചരിക്കുകയാണ്. ദേശീയ സ്വാതന്ത്ര്യസമരത്തിന്റെ ഭാഗമായി നിന്നുകൊണ്ട് രാജ്യത്തിന്റെ സ്വാതന്ത്ര്യലബ്ധിക്കും പിന്നീടുള്ള പോരാട്ടങ്ങളുടെയും വളർച്ചയുടെയും പാതയിൽ അനന്യമായ സംഭാവന നൽകിയാണ് കമ്യൂണിസ്റ്റ് പ്രസ്ഥാനത്തിന്റെ വളർച്ച. മാർക്സിസം ‑ലെനിനിസം പ്രത്യയശാസ്ത്രം തെളിച്ച വഴിത്താരയിലൂടെയാണ് സിപിഐയുടെ മുന്നേറ്റം.

 

ഇടുക്കി കട്ടപ്പനയില്‍ നടന്ന പരിപാടി കേന്ദ്ര എക്സി.അംഗം കെ പ്രകാശ് ബാബു ഉദ്ഘാടനം ചെയ്യുന്നു

 

2025ൽ പാർട്ടിയുടെ നൂറാം വാർഷികാഘോഷമാണ്. ഒരുവർഷക്കാലം നീളുന്ന പരിപാടികളോടെ നൂറാംവാർഷികാഘോഷം സംഘടിപ്പിക്കാനാണ് പാർട്ടി കോൺഗ്രസ് തീരുമാനം. ഈ സന്ദേശം വിളിച്ചറിയിക്കുന്ന വിധമാണ് സ്ഥാപകദിനാചരണങ്ങൾ സംഘടിപ്പിക്കുന്നത്. ഇതിന്റെ ഭാഗമായി ഇന്ന് രാജ്യമെമ്പാടും സ്ഥാപകദിന പരിപാടികൾ നടക്കുകയാണ്. ഈ പരിപാടികളിലെല്ലാം പാർട്ടിയുടെ പോരാട്ട ചരിത്രം വിവരിക്കുന്നുണ്ട്. രാവിലെ പാർട്ടി ആസ്ഥാനങ്ങളിൽ രക്തപതാകകൾ ഉയർന്നു. ദിനാചരണ സമ്മേളനങ്ങളും നടക്കുകയാണ്. സിപിഐ ആസ്ഥാനമായ എംഎൻ സ്മാരകത്തിൽ രാവിലെ സംസ്ഥാന എക്സിക്യൂട്ടീവ് അംഗവും ഭക്ഷ്യമന്ത്രിയുമായ അഡ്വ. ജി ആർ അനിൽ പതാക ഉയർത്തി.

 

തൃശൂര്‍ കെ കെ വാര്യര്‍ സ്മാരകമന്ദിരത്തില്‍ ജില്ലാ സെക്രട്ടറി കെ കെ വത്സരാജ് പതാക ഉയര്‍ത്തുന്നു

ഇന്ന് വൈകുന്നേരം അഞ്ചിന് കോട്ടയം തിരുനക്കരയിൽ നടക്കുന്ന സ്ഥാപകദിനാചരണം പാർട്ടി സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ ഉദ്ഘാടനം ചെയ്യും. ജില്ലാ സെക്രട്ടറി അഡ്വ വി ബി ബിനു അധ്യക്ഷനാവും. രാവിലെ ഇടുക്കി കട്ടപ്പനയില്‍ നടന്ന സ്ഥാപക ദിനാഘോഷം കേന്ദ്ര എക്സി.അംഗം കെ പ്രകാശ്ബാബു ഉദ്ഘാടനം ചെയ്തു. തൃശൂരില്‍ മുന്‍ സംസ്ഥാന സെക്രട്ടറി പന്ന്യന്‍ രവീന്ദ്രനും ഉദ്ഘാടനം ചെയ്തു. സംസ്ഥാന എക്സി.അംഗങ്ങളായ കെ പി രാജേന്ദ്രന്‍, മന്ത്രി കെ രാജന്‍, പി ബാലചന്ദ്രന്‍ എംഎല്‍എ, അഡ്വ.ടി ആര്‍ രമേഷ്‌കുമാര്‍, അഡ്വ.വി എസ് സുനില്‍കുമാര്‍, വി എസ് പ്രിന്‍സ്, ഷീല വിജയകുമാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു. കേന്ദ്ര സെക്രട്ടേറിയറ്റംഗം ബിനോയ് വിശ്വം കോഴിക്കോടും സംസ്ഥാന അസിസ്റ്റന്റ് സെക്രട്ടറി പി പി സുനീര്‍ മലപ്പുറത്തും നടക്കുന്ന പരിപാടികളില്‍ പങ്കെടുക്കും.

Updat­ing.…

 

Eng­lish Sam­mu­ty: CPI cel­e­brat­ed its 97th anniver­sary of foundation

TOP NEWS

November 5, 2024
November 5, 2024
November 5, 2024
November 5, 2024
November 5, 2024
November 5, 2024

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.