23 December 2024, Monday
KSFE Galaxy Chits Banner 2

Related news

December 21, 2024
December 19, 2024
December 14, 2024
December 8, 2024
December 7, 2024
November 23, 2024
November 22, 2024
November 15, 2024
November 12, 2024
November 11, 2024

ജനങ്ങൾ എൽഡിഎഫിനോട് കാട്ടുന്ന പ്രതിബദ്ധത തെരഞ്ഞെടുപ്പിലും പ്രകടമാവും: ബിനോയ് വിശ്വം

Janayugom Webdesk
കാസർകോട്
February 23, 2024 7:35 pm

എൽഡിഎഫ് സർക്കാരിനോടും ഇടതുപക്ഷ രാഷ്ട്രീയത്തോടും കേരള ജനത കാട്ടുന്ന പ്രതിബദ്ധത പൂർണ്ണമായതോതിൽ പാർലമെന്റ് തെരഞ്ഞെടുപ്പിൽ പ്രകടമാവുമെന്ന് സി പി ഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം . സിപിഐ ജില്ലാ ജനറൽ ബോഡിയോഗത്തില്‍ പങ്കെടുക്കാന്‍ കാസർകോട്ടെത്തിയ അദ്ദേഹം മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു. എൽഡിഎഫ് സുസജ്ജമാണ്. ലക്ഷ്യം കേരളത്തിലെ ഇരുപത് മണ്ഡലങ്ങളിലും വിജയിക്കുകയാണ്.

ഇന്നലെ തദ്ദേശ സ്ഥാപനങ്ങളിലേക്ക് നടന്ന തെരഞ്ഞെടുപ്പിലെ വിജയം കേരളത്തിലെ ജനവികാരമാണ് പ്രതിഫലിപ്പിക്കുന്നത്. ഏറെ അപവാദ പ്രചാരണങ്ങളെയും സാമ്പത്തിക സമ്മർദ്ദങ്ങളെയും മറികടന്ന് മുന്നോട്ട് പോകുന്ന എൽഡിഎഫ് സർക്കാരിനോട് ജനങ്ങൾ കാണിക്കുന്ന പ്രതിബദ്ധത പാർലമെന്റ് തെരഞ്ഞെടുപ്പിലും പ്രകടമാവും. പല മാധ്യമങ്ങളും എൽ ഡി എഫിന്റെ സ്ഥാനാർഥികളെ പ്രഖ്യാപിച്ച് കഴിഞ്ഞു.

എന്നാൽ സ്ഥാനാർഥി നിർണ്ണയത്തിനുള്ള പ്രവർത്തനത്തിന്റെ ഒന്നാം പടവിലാണ് സിപിഐ ഉള്ളത്. ഒന്നുകിൽ പാർട്ടിയോടുള്ള അമിതമായ സ്നേഹം കൊണ്ടോ അല്ലെങ്കിൽ പാർട്ടിയെ കുറിച്ചുള്ള ധാരണകുറവു കൊണ്ടോ ആയിരിക്കും മാധ്യമങ്ങൾ സ്ഥാനാർഥികളെ മുൻകൂട്ടി പ്രഖ്യാപിച്ചിരിക്കുന്നത്.

എന്നാൽ നിലവിൽ ഒരു സ്ഥാനാര്‍ത്ഥിയെയും പാർട്ടി തീരുമാനിച്ചിട്ടില്ല. കമ്മ്യൂണിസ്റ്റ് പാർട്ടികൾക്ക് നിശ്ചിതമായ സംഘടനാശൈലിയുണ്ട്. സ്ഥാനാർഥി പ്രഖ്യാപനത്തിനുള്ള വിവിധ ഘട്ടങ്ങൾ നടന്നു വരികയാണ്. 26ന് ചേരുന്ന യോഗത്തിൽ തീരുമാനമുണ്ടാകും. 27ന് സ്ഥാനാർഥികളെ പ്രഖ്യാപിക്കാനാകുമെന്നും അദ്ദേഹം പറഞ്ഞു.

Eng­lish Sum­ma­ry: CPI Dis­trict Gen­er­al Body Meeting
You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.