22 November 2024, Friday
KSFE Galaxy Chits Banner 2

Related news

November 21, 2024
November 21, 2024
November 21, 2024
November 20, 2024
November 15, 2024
November 12, 2024
November 11, 2024
November 11, 2024
November 11, 2024
November 10, 2024

ബോംബ് രാഷ്ട്രീയത്തെ സിപിഐ അംഗീകരിക്കുന്നില്ല: ബിനോയ് വിശ്വം

Janayugom Webdesk
മലപ്പുറം
June 19, 2024 10:32 pm

കേരളത്തിലെവിടെയെങ്കിലും ബോംബു പൊട്ടിയാൽ അതിന്നു പിന്നിൽ സിപിഐ(എം) ആണെന്ന നിഗമനം തെറ്റാണെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം. മലപ്പുറത്ത് വാര്‍ത്താസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഇടതുപക്ഷം ചിന്തയുടെയും ആശയത്തിന്റെയും പക്ഷമാണ്. സ്നേഹത്തിന്റെയും സമാധാനത്തിന്റെയും പക്ഷമാണ്. ബോംബ് ഉപയോഗിച്ചല്ല ഇതൊന്നും സാധ്യമാക്കേണ്ടതെന്ന വ്യക്തമായ ബോധ്യമുള്ള പാർട്ടിയാണ് സിപിഐ. പാർട്ടി കമ്മിറ്റികളിൽ നടക്കുന്ന ചർച്ചകളും തീരുമാനങ്ങളും പുറത്തേക്ക് ചോർത്തിനൽകുന്നത് അംഗീകരിക്കാൻ കഴിയില്ല. ചോർത്തുന്നവർക്ക് തങ്ങൾ കേമന്മാരാണെന്ന് സ്വയം തോന്നുന്നുണ്ടാകും. പക്ഷേ പാർട്ടിക്ക് അവരോട് സഹതാപവും പുച്ഛവുമാണ്. പൊങ്ങച്ചക്കാരും ഒറ്റുകാരും അധികനാൾ മുന്നോട്ടുപോകില്ല. അവരാരും പാർട്ടിയെ സ്നേഹിക്കുന്നവരല്ലെന്നും അദ്ദേഹം പറഞ്ഞു. 

ബിജെപിക്ക് ഒരു സ്വാധീനവുമില്ലാത്ത വയനാട്ടിലല്ല രാഹുലോ പ്രിയങ്കയോ സ്ഥാനാർത്ഥിയാകേണ്ടതെന്ന നിലപാടിൽ മാറ്റമില്ല. കേരളത്തിലെ കോൺഗ്രസ് നേതാക്കളുടെ കമ്മ്യൂണിസ്റ്റ് വിരോധമാണ് ഇതിന് പിന്നിലുള്ളത്. പാർലമെന്റ് തെരഞ്ഞെടുപ്പിലെ തോൽവിയെ അംഗീകരിക്കുകയും എൽഡിഎഫിൽ തിരുത്തലുകൾ വേണമെന്ന് ആദ്യം ആവശ്യപ്പെടുകയും ചെയ്ത പാർട്ടിയാണ് സിപിഐ. തോൽവിക്ക് ന്യായീകരണങ്ങൾ നിരത്താൻ ഒരു ഘട്ടത്തിലും പാര്‍ട്ടി തയ്യാറായിട്ടില്ല. അതേസമയം എല്ലാ കുറ്റങ്ങളും സിപിഐഎമ്മിന്റെ മേൽ അടിച്ചേല്പിക്കാനാകില്ല. എൽഡിഎഫ് എന്ന നിലയിൽ പാഠങ്ങൾ പഠിക്കണം, തിരുത്തുകയും വേണമെന്നും അദ്ദേഹം പറഞ്ഞു.
വാര്‍ത്താസമ്മേളനത്തിന് ശേഷം മലപ്പുറം ടൗണ്‍ഹാളില്‍ നടന്ന സിപിഐ ജില്ലാ പ്രവര്‍ത്തകയോഗവും നിയുക്ത രാജ്യസഭാ എംപി പി പി സുനീറിന് സ്വീകരണവും ബിനോയ് വിശ്വം ഉദ്ഘാടനം ചെയ്തു. 

Eng­lish Summary:CPI does not accept bomb pol­i­tics: Binoy Viswam
You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.